Follow the News Bengaluru channel on WhatsApp

മംഗളൂരു തലപ്പാടിയില്‍ ബൈക്കപകടം; കാസറഗോഡ് സ്വദേശികളായ രണ്ട് പേര്‍ മരിച്ചു

മംഗളൂരു: മംഗളൂരു കാസറഗോസ് അതിര്‍ത്തിയായ തലപ്പാടിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് കാസറഗോഡ് കുമ്പള സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. കുമ്പള കുണ്ടങ്കാറടുക്ക വെല്‍ഫയര്‍ സ്‌കൂളിന് സമീപത്ത് താമസിക്കുന്ന ഉണ്ണികൃഷ്ണന്‍-അജിത ദമ്പതികളുടെ മകന്‍ കെ പ്രജിത്ത് (23), അയല്‍പക്കത്ത് താമസിക്കുന്ന ചന്ദ്രശേഖര്‍-ലളിത ദമ്പതികളുടെ മകന്‍ കൃഷ്ണ പ്രസാദ്(25) എന്നിവരാണ് മരിച്ചത്.

മംഗളൂരു കുദ്രോളി ക്ഷേത്രത്തില്‍ ഉല്‍സവം കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ തലപ്പാടി കെ.സി റോഡില്‍ ദേശീയ പാതയില്‍ വെച്ച് ബൈക്ക് തെന്നി നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത്. അപകട സമയത്ത് ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നില്ല. സംഭവത്തിൽ മംഗളൂരു ട്രാഫിക് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.