വിജയദശമി ദിനത്തിൽ കുരുന്നുകൾ വിദ്യാരംഭം കുറിച്ചു

ബെംഗളൂരു: വിജയദശമി ദിനത്തിൽ അറിവിന്റെ ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ. നഗരത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളും വിവിധ മലയാളി സംഘടനകളും പ്രത്യേക പൂജകളും വിദ്യാരംഭ ചടങ്ങുകളും ഗുരുപൂജയും സംഘടിപ്പിച്ചു. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഒട്ടേറെ കുരുന്നുകൾ വീടുകളിൽ നിന്നു തന്നെയാണ് ആദ്യക്ഷരം കുറിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് വിവിധ ക്ഷേത്രങ്ങളിൽ വിദ്യാരംഭത്തിനും പൂജകൾക്കും വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.

കർണാടക നായർ സർവീസ് സൊസൈറ്റി കൊത്തന്നൂർ കരയോഗത്തിന്റെ നേതൃത്വത്തിൽ സരസ്വതി പൂജയും ഗുരുപൂജയും നടത്തി. ദൂരദർശൻ എ ഗ്രേഡ് ആർട്ടിസ്റ്റും വൈഷ്ണവി നാട്യശാല ഡയരക്ടറും ആയ മിഥുൻ ശ്യാമിന്റെ പാദ പൂജ ചെയ്തു ഗുരുപൂജ നടത്തി.

സോമഷെട്ടിഹള്ളി ആറ്റുകാൽ ദേവീക്ഷേത്രത്തിൽ സരസ്വതീപൂജയും വിദ്യാരംഭ ചടങ്ങുകളും നടന്നു. വിദ്യാരംഭം ചടങ്ങുകളുടെ നേതൃത്വം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഡീൻ ഡോ. പി.എസ്. അനിൽകുമാർ നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി ശിവരാമൻ നമ്പൂതിരി പൂജകൾക്ക് നേതൃത്വം നൽകി.

എച്ച്.എ.എൽ. അയ്യപ്പക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മേൽശാന്തിയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുതന്നെ കുട്ടികളെ എഴുത്തിനിരുത്താനുള്ള സൗകര്യങ്ങൾ ഒരുക്കി. മേൽശാന്തി അയിർക്കര ശ്രീജിത്ത് നമ്പൂതിരി മുഖ്യകാർമികത്വംവഹിച്ചു. വിവിധ പൂജകളും നടന്നു.

ബെംഗളൂരു മുത്തപ്പൻ സേവാസമിതി ട്രസ്റ്റിന്റെ ബാലാലയത്തിൽ പയംകുറ്റിപൂജ, സരസ്വതീപൂജ, വിദ്യാരംഭം എന്നിവ നടന്നു. അധ്യാപന രംഗത്ത് മൂന്ന് ഹൈസ്കൂൾ- കോളേജ് തലങ്ങളിൽ 35 വർഷമായി മലയാളം അധ്യാപികയും കർണാടക നായർ സർവീസ് സൊസൈറ്റി ഹൊരമാവ് കരയോഗം വൈസ്‌ പ്രസിഡന്റുമായ അമ്മിണി ഗോപൻ കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്നുനൽകി. ഷനോജ്, രാജൻ എന്നിവർ പൂജകൾക്ക് നേതൃത്വം നൽകി. പയംകുറ്റി പൂജക്ക് ശേഷം വാഹനപൂജയും നടന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.