യുവാവിനെ ബട്ടണ്‍ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ചുപ്രതികളെ അറസ്റ്റ് ചെയ്തു
മംഗളൂരു:മംഗളൂരു പമ്പ് വെല്ലിലെ ലോഡ്ജിൽ വെച്ച് യുവാവിനെ ബട്ടണ്‍ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വഴിത്തിരിവ്. സുഹൃത്തുക്കളായ അഞ്ചുപ്രതികളെ കങ്കനാടി പോലീസ് ഇതിനകം അറസ്റ്റ് ചെയ്തു.
ധനുഷ് അടക്കം ഏഴ് പേര് പമ്പ് വെലിലെ ലോഡ്ജില്‍ താമസിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് പാച്ചനടി സ്വദേശി ധനുഷിനെ ലോഡ്ജില്‍ കുത്തിക്കൊലപ്പെടുത്തിയത്. ധനുഷും ഒപ്പമുണ്ടായിരുന്ന ആറുപേരും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതാണ് പിന്നീട് കൊലപാതകത്തിൽ കലാശിച്ചത്. വാക്കു തർക്കത്തിനിടെ ആറംഗസംഘം ബട്ടണ്‍ കത്തി ഉപയോഗിച്ച് ധനുഷിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ പറഞ്ഞു.
ധനുഷ് സുഹൃത്തുക്കളുടെ കുടുംബാംഗങ്ങളെക്കുറിച്ച് മോശമായി സംസാരിച്ചതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേസിലെ ഒരു പ്രതി ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിന് അന്വേഷണം ഊര്‍ജിതമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.