Follow the News Bengaluru channel on WhatsApp

സുരക്ഷ പരിശോധനയ്ക്കായി കൃത്രിമക്കാല്‍ ഊരുന്നതില്‍ പ്രതിഷേധമറിയിച്ച് നടിയും നര്‍ത്തകിയുമായ സുധ ചന്ദ്രന്‍; ക്ഷമാപണവുമായി സിഐഎസ്എഫ്

ചെന്നൈ: വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി പലപ്പോഴും  തന്റെ കൃത്രിമക്കാല്‍ ഊരിമാറ്റാന്‍ ആവശ്യപ്പെടുന്ന സംഭവത്തില്‍ താൻ നേരിടുന്ന വേദനയും അപമാനവും ചൂണ്ടിക്കാട്ടി നടിയും നര്‍ത്തകിയുമായ സുധ ചന്ദ്രൻ.

കൃത്രിമക്കാല്‍ ഊരിമാറ്റിയുള്ള പരിശോധന ഒഴിവാക്കാന്‍ എന്തെങ്കിലും സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സുധ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്ത് ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വെച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

യാത്രക്കിടെ വിമാനത്താവളങ്ങളിലെ പരിശോധനകളുടെ ഭാഗമായി എപ്പോഴും കൃത്രിമക്കാൽ ഊരി മാറ്റേണ്ടി വരുന്നത് വലിയ മാനസിക സമ്മർദ്ദവും അതിലേറെ വേദനയുമാണ് തനിക്ക് നല്കുന്നതെന്നും ഇത് പോലെയുള്ള പരിശോധനകൾ ഒഴിവാക്കാൻ തന്നെ പോലെയുള്ള മുതിർന്ന പൗരൻമാർക്ക് പ്രത്യേക കാർഡുകൾ അനുവദിക്കണമെന്നും വീഡിയോയിലൂടെ അവ‌ർ പ്രധാനമന്ത്രിയോട് അപേക്ഷിക്കുകയായിരുന്നു. ‘ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുമ്പോള്‍ വിമാനത്താവളത്തില്‍ പരിശോധനക്ക് വിധേയയാകാറുണ്ട്. ഓരോ പ്രാവശ്യവും കൃത്രിമക്കാല്‍ ഊരി മാറ്റുന്ന വേദനാജനകമായ കാര്യമാണ്. പ്രധാനമന്ത്രി നരേന്ദമോദിയും സര്‍ക്കാരും സംസ്ഥാന സര്‍ക്കാര്‍ അധികൃതരും ആവശ്യം അംഗീകരിച്ച് നടപടി സ്വീകരിക്കുമെന്ന് പ്രീക്ഷിക്കുന്നു’. സുധ ചന്ദ്രന്‍ വീഡിയോവിൽ പറഞ്ഞു.

വീഡിയോ വൈറലായതോടെ ക്ഷമാപണവുമായി സിഐഎസ്എഫ് രംഗത്തുവന്നു. സുരക്ഷ പരിശോധനയുടെ ഭാഗമായാണ് സുധ ചന്ദ്രനോട് കാല്‍ ഊരിമാറ്റാന്‍ ആവശ്യപ്പെട്ടത്. മാനദണ്ഡങ്ങള്‍ പ്രകാരം ഇത് ചെയ്യാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാണ്. ഇതില്‍ സുധ ചന്ദ്രനുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിക്കുന്നു. ഇതിന് മുന്‍പ് ഇത്തരത്തിലുള്ള ദുരനുഭവം നേരിട്ട എല്ലാ യാത്രക്കാരോടും ഞങ്ങള്‍ ഇപ്പോള്‍ ക്ഷമ ചോദിക്കുകയാണ്’ സിഐഎസ്എഫ് ട്വിറ്ററില്‍ കുറിച്ചു. അസാധാരണ സാഹചര്യങ്ങളില്‍ മാത്രമാണ് കൃത്രിമക്കാല്‍ അഴിച്ചു പരിശോധിക്കേണ്ടതെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു

വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെന്നൈയില്‍ നിന്നും തിരികെ വരുമ്പോള്‍ ഉണ്ടായ കാര്‍ അപകടത്തെ തുടര്‍ന്നാണ് സുധ ചന്ദ്രന് കാല്‍ നഷ്ടപ്പെടുന്നത്. പിന്നീട് കൃത്രിമക്കാല്‍ ഉപയോഗിച്ച് സുധ നൃത്തത്തിലും അഭിനയത്തിലും ആത്മവിശ്വാസം വീണ്ടെടുത്ത് തിരിച്ചെത്തുകയായിരുന്നു.

 

View this post on Instagram

 

A post shared by Sudhaa Chandran (@sudhaachandran)


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.