Follow the News Bengaluru channel on WhatsApp

ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് ആദ്യ സെമസ്റ്റര്‍ പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു.നവംബര്‍ 29 മുതല്‍ ഡിസംബര്‍ 16 വരെയാണ് പത്താംക്ലാസ് പരീക്ഷ.നവബംര്‍ 22 മുതല്‍ ഡിസംബര്‍ 20 വരെയുള്ള തീയതികളില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും നടത്തുമെന്ന് ഇരു പരീക്ഷകളുടെയും സംഘാടകരായ സിഐഎസ്‌സിഇ അറിയിച്ചു.

നേരത്തെ നവംബര്‍ 15 മുതല്‍ പരീക്ഷകള്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇതു മാറ്റിവയ്ക്കുകയായിരുന്നു. ഇരു പരീക്ഷകളും ഓഫ്‌ലൈനായി അതതു സ്‌കൂളുകളിലാണ് നടത്തുക. പത്താം ക്ലാസ് പരീക്ഷ രാവിലെ പതിനൊന്നിനാണ് തുടങ്ങുക. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഉച്ചയ്ക്കു രണ്ടിന് ആരംഭിക്കും.പത്താംക്ലാസ് ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, ബയോളജി തുടങ്ങിയ വിഷയങ്ങള്‍ക്ക് ഒരു മണിക്കൂറായിരിക്കും സമയം. മാത്തമാറ്റിക്‌സ്, ഹിന്ദി എന്നിവയ്ക്ക് ഒന്നര മണിക്കൂറും. പന്ത്രണ്ടാം ക്ലാസിലെ എല്ലാ പേപ്പറിനും ഒന്നര മണിക്കൂര്‍ ആയിരിക്കും പരീക്ഷാ സമയം.

അടുത്ത വര്‍ഷത്തെ ബോര്‍ഡ് പരീക്ഷ രണ്ടു സെമസ്റ്റര്‍ ആയി നടത്താനാണ് സിഐഎസ്‌സിഇയുടെ തീരുമാനം. പകുതി സിലബസിനാണ് ആദ്യ സെമസ്റ്റര്‍ പരീക്ഷ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.