Follow the News Bengaluru channel on WhatsApp

പതിനേഴ് കോടിയുടെ ആംബർഗ്രിസുമായി അഞ്ചു പേര്‍ പിടിയില്‍

ബെംഗളൂരു: 17 കോടി രൂപയുടെ ആംബർഗ്രിസുമായി(തമിംഗല ഛർദി) അഞ്ചു പേര്‍ ബെംഗളൂരുവില്‍ പിടിയിലായി. പുനീത് കുമാര്‍, മധുകുമാര്‍, നന്ദീഷ്, യോഗേഷ്, ഗോപാല്‍ എന്നിവരാണ് അറസ്റ്റിലായത്.

രഹസ്യവിവരത്തെ തുടര്‍ന്ന് മല്ലേശ്വരം പോലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. 3 കിലോ ആംബർഗ്രിസ് വില്‍പ്പന നടത്താനായി കാറില്‍ പോകവെയാണ് ഇവര്‍ പോലീസിന്റെ വലയിലായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ 14 കിലോ ആംബർഗ്രിസുകൂടി കണ്ടെത്തുകയായിരുന്നു. കേസിലെ മുഖ്യപ്രതി ഒളിവിലാണെന്നും ഇയാൾക്കുവേണ്ടി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

സ്​പേം തിമിംഗലങ്ങളുടെ ഉദരത്തിൽ സൃഷ്​ടിക്കപ്പെടുന്ന മഞ്ഞ നിറത്തിലുള്ള മെഴുക്​ പോലുള്ള വസ്​തുവാണ് ആംബർഗ്രിസ്​​. തിമിംഗലങ്ങൾ ഇടക്ക്​ ഛർദിച്ച്​​ കളയുന്ന ഇവ .  ജലനിരപ്പിലൂടെ ഒഴുകിനടക്കും. സ്വർണത്തോളം വിലമതിക്കുന്ന ഇവ പ്രധാനമായും സുഗന്ധദ്രവ്യങ്ങൾ നിർമിക്കാനാണ്​ ഉപയോഗിക്കുന്നത്​. സുഗന്ധം ദീർഘനേരം നിലനിൽക്കുന്നതിനാണ്​ ആംബർഗ്രിസ്​ സഹായിക്കുന്നത്​. അതുകൊണ്ടു തന്നെ സുഗന്ധനിർമാണവുമായി ബന്ധപ്പെട്ട് ഇതിനുള്ള ഡിമാൻഡ് ഏറെയാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.