Follow the News Bengaluru channel on WhatsApp

കേരളത്തിൽ വാക്‌സിന്‍ എടുക്കാത്ത എഴുപത് ശതമാനത്തിലേറെ പേരിൽ ആന്റിബോഡി സാന്നിധ്യം കണ്ടെത്തി

തിരുവനന്തപുരം : കേരളത്തിൽ വാക്‌സിന്‍ എടുക്കാത്ത എഴുപത് ശതമാനത്തിലേറെ പേരിൽ ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. കഴിഞ്ഞ മാസം ആരോഗ്യവകുപ്പ് നടത്തിയ സിറോ പ്രിവലന്‍സ് സര്‍വേയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുണ്ടായത്.

വാക്സിന്‍ എടുക്കാത്ത 18 വയസ്സിന് മുകളിലുള്ള 847 പേരിലാണ് ആന്റിബോഡി പരിശോധന നടത്തിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ 48.88 ലക്ഷം മാത്രമാണ് സംസ്ഥാനത്തെ കോവിഡ് ബാധിതര്‍.

ഇതോടെ സംസ്ഥാനത്തെ ജനങ്ങളില്‍ നാലില്‍ മൂന്നു പേര്‍ക്കും കോവിഡ് വന്നുപോയിരിക്കാമെന്നാണ് അനുമാനം. വാക്സിന്‍ എടുക്കാത്തവരില്‍ 70.01 % പേരിലും ആന്റിബോഡി സാന്നിധ്യമുള്ളതായാണ് കണ്ടെത്തല്‍.

നേരത്തേ കോവിഡ് ബാധിച്ച ഏതാണ്ട് 5% പേരില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി സാന്നിധ്യമില്ലെന്നും കണ്ടെത്തി.

കോവിഡ് ബാധിച്ച്‌ ഏറെ കഴിയും മുന്‍പുതന്നെ ചിലരിലെങ്കിലും വൈറസിനെതിരായ പ്രതിരോധശേഷി നഷ്ടമാകുന്നുവെന്നാണ് ഇതു നല്‍കുന്ന സൂചന.

കോവിഡ് വന്നുപോയതുമൂലമോ വാക്സിന്‍ എടുത്തതുവഴിയോ ശരീരത്തില്‍ കോവിഡിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡിയുള്ളവരെയാണ് സിറോ പോസിറ്റീവ് ആയി കണക്കാക്കുന്നത്.

കോവിഡ് ബാധിതരില്‍ 95.55 % പേരിലും കോവിഡ് ബാധിക്കാത്തവരില്‍ 81.7 % പേരിലുമാണ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. രണ്ട് ഡോസ് വാക്സിനും എടുത്തവരില്‍ 89.92 % ആണ് സിറോ പോസിറ്റിവിറ്റി. ശേഷിക്കുന്ന 10 ശതമാനത്തിലേറെപ്പേരില്‍ ആന്റിബോഡി സാന്നിധ്യമില്ലാത്തത് നിശ്ചിത കാലത്തിനുശേഷം ബൂസ്റ്റര്‍ ഡോസ് ആവശ്യമെന്നതിന്റെ സൂചനയാണ്.

ഒരു ഡോസ് മാത്രമെടുത്തവരില്‍ 81.7 % ആണു സീറോ പോസിറ്റിവിറ്റി. കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായിട്ടും കോവിഡ് സ്ഥിരീകരിക്കാത്തവര്‍ 88.02 % ആണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.