Follow the News Bengaluru channel on WhatsApp

കര്‍ണാടകയില്‍ 30 സൂപ്പര്‍ എഞ്ചിനീയറിംഗ് കോളേജുകള്‍ വികസിപ്പിക്കുന്നു

ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഗുണനിലവാരം ഉള്ള അധ്യാപനം സാധ്യമാക്കുന്നതിനും വ്യവസായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി ഒരോ ജില്ലയിലേയും ഒരു കോളേജ് വീതം ഏറ്റെടുത്ത് 30 സൂപ്പര്‍ എഞ്ചിനീയറിംഗ് കോളേജുകളായി വികസിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി അശ്വത് നാരായണന്‍ പറഞ്ഞു.

ഇതിനായി ഒരു സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിശ്വേശ്വരയ്യ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ആയിരിക്കും സമിതിയുടെ നേതൃത്വം വഹിക്കുക. അക്കാദമിക് വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും.

സര്‍ക്കാര്‍ കോളേജുകൾക്കായിരിക്കും ഇതില്‍ മുന്‍ഗണന. സര്‍ക്കാര്‍ കോളേജുകള്‍ ഇല്ലാത്ത ഇടങ്ങളില്‍ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകള്‍ ഇതിനായി തിരഞ്ഞെടുക്കുമെന്നും അതേ സമയം മികച്ച ഗുണനിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജുകള്‍ ഇതില്‍ ഉള്‍പ്പെടുത്തില്ലെന്നും മന്ത്രി പറഞ്ഞു. സൗകര്യങ്ങളുടേയും അധ്യാപനത്തിന്റേയും നിലവാരം കുറഞ്ഞ കോളേജുകള്‍ മികച്ച രീതിയിലേക്ക് വികസിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.