Follow the News Bengaluru channel on WhatsApp

ആമസോണിൽ ഐ ഫോൺ 12 ഓർഡർ ചെയ്തു; പകരം കിട്ടിയത് മാർബിൾ കഷ്ണം

തൃശൂർ : ആമസോണിൽ ആപ്പിൾ ഐ ഫോൺ 12 ഓർഡർ ചെയ്തു പകരം കിട്ടിയത് മാർബിൾ കഷ്ണം. തൃശൂർ സ്വദേശി ലിജോ ജോസ് പല്ലിശേരിയാണ് 4425.75 ദിർഹം നല്‍കി സെപ്തംബർ 30 ന് ഓൺലൈൻ വഴി ഐ ഫോൺ ഓർഡർ ചെയ്തത്. ഒക്ടോബർ രണ്ടിന് പാർസൽ ലഭിക്കുകയും ചെയ്തു. വീട്ടിലെത്തി പൊതി തുറന്നു നോക്കിയപ്പോഴാണ് വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കുന്നത്.

ഉടൻ തന്നെ ഡെലിവറി ബോയിയെ ബന്ധപ്പെടുകയും രണ്ടു ദിവസങ്ങൾക്കകം മൊബൈലോ പണമോ തിരികെ എത്തിക്കാം എന്ന ഉറപ്പിൽ ലഭിച്ച കല്ല് അടങ്ങുന്ന പാർസൽ തിരികെ നൽകുകയും ചെയ്തു.

തുടർന്ന് ആമസോൺ കമ്പനിയുടെ കസ്റ്റമർ കെയറിൽ പലതവണ ബന്ധപ്പെട്ടു. രണ്ട് ദിവസത്തിനുള്ളിൽ എല്ലാം പരിഹരിക്കാം എന്ന മറുപടി മാത്രമാണ് ലിജോയ്ക്ക് ലഭിച്ചത്. എന്നാൽ ഇതുവരെ മൊബൈലോ പണമോ തിരികെ ലഭിച്ചിട്ടില്ല.

ഇതിനിടെ ആലുവ തോട്ടുംമുഖം സ്വദേശിയായ നൂറുൽ അമീന് ആമസോണിൽ ഓർഡർ ചെയ്ത ഐഫോണിന് പകരം കിട്ടിയത് വിം വാഷിംഗ് സോപ്പും 5 രൂപ നാണയത്തുട്ടുമായിരുന്നു. 70,900 രൂപയുടെ ഐഫോണിന് പകരമാണ് സോപ്പും നാണയവും കിട്ടിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.