Follow the News Bengaluru channel on WhatsApp

ദേശീയ ചലച്ചിത്ര പുരസ്​കാര വിതരണം ;ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നടൻ രജനികാന്തിന്, മലയാള സിനിമ 13 പുരസ്‌കാരങ്ങൾ സ്വന്തമാക്കി

ന്യൂഡൽഹി: 67ാമത്​ ദേശീയ ചലച്ചിത്ര പുരസ്​കാര വിതരണം ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്നു. 51ാമത് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നടൻ രജനികാന്ത് ഏറ്റുവാങ്ങി. ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നാഡിയു നടനെ പുരസ്കാരം നൽകി ആദരിച്ചു.

ഇന്ത്യൻ ചലച്ചിത്രരംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സർക്കാർ സമ്മാനിക്കുന്ന പുരസ്കാരമാണ് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം.

അവാർഡ് സ്വീകരിക്കാൻ രജനീകാന്ത് എത്തിയത് കുടുംബസമേതമായിരുന്നു. രജനിക്കൊപ്പം ഭാര്യ ലത, മകൾ ഐശ്വര്യ, മരുമകൻ ധനുഷ് എന്നിവരും ചടങ്ങിനെത്തി. അസുരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ധനുഷിനാണ് മികച്ച നടനുള്ള പുരസ്കാരം.

മലയാള സിനിമ ഇത്തവണ 13 പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിനു മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം സംവിധായകൻ പ്രിയദർശനും നിർമാതാവ് ആന്‍റണി പെരുമ്പാവൂരും ഏറ്റുവാങ്ങി.

മികച്ച മലയാള ചിത്രമായി തെരഞ്ഞെടുത്ത കള്ളനോട്ടത്തിനുള്ള പുരസ്‌കാരം സംവിധായകന്‍ രാഹുല്‍ റിജി നായരും ഹെലനിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം മാത്തുകുട്ടി സേവിയറും ഏറ്റുവാവാങ്ങി. മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം ജല്ലിക്കട്ടിലൂടെ ഗിരീഷ് ഗംഗാധരനാണ്. ഒത്ത സെരിപ്പ് സൈസ് ഏഴിനുള്ള മികച്ച ശബ്ദമിശ്രണ പുരസ്‌കാരം റസൂൽ പൂക്കുട്ടിയും ബിബിൻ ദേവും ഏറ്റുവാങ്ങി. മികച്ച നടിക്കുള്ള പുരസ്‌കാരം കങ്കണ റണാവത്തും, മികച്ച നടനുള്ള പുരസ്‌കാരം ധനുഷും മനോജ് ബാജ്‌പേയിയും ഏറ്റുവാങ്ങി. സഞ്ജയ് പൂരണ് സിംഗ് ചൗഹാനാണ് മികച്ച സംവിധായകന്‍.

മികച്ച സഹനടനുള്ള പുരസ്‌കാരം സൂപ്പര്‍ ഡിലക്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയ് സേതുപതിയും ഏറ്റുവാങ്ങി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.