നടിയും ബിഗ് ബോസ് താരവുമായ കാമ്യ പഞ്ചാബി കോൺഗ്രസിൽ ചേർന്നു
മുംബൈ: ടെലിവിഷൻ നടിയും ബിഗ് ബോസ് താരവുമായ കാമ്യ പഞ്ചാബി കോൺഗ്രസിൽ ചേർന്നു. ദാദർ വെസ്റ്റിലെ പാർട്ടി ആസ്ഥാനത്തു വച്ച് ഇന്നുച്ചയ്ക്ക് ഒന്നരയ്ക്ക് സംസ്ഥാന അധ്യക്ഷൻ ഭായ് ജഗ്തപിൽ നിന്ന് നടി പ്രാഥമികാംഗത്വം സ്വീകരിച്ചു. ശക്തമായ ഒരു കാരണത്തിന് വേണ്ടിയാണ് ഞാൻ രാഷ്ട്രീയത്തിലെത്തുന്നത്.
അധികാരത്തിനു വേണ്ടിയുള്ള ആർത്തിയല്ല, പ്രവർത്തിക്കുക മാത്രമാണ് ലക്ഷ്യമെന്നും അവർ വ്യക്തമാക്കി. രാഷ്ട്രീയത്തിൽ ചേർന്ന് രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കാമ്യ പറഞ്ഞു. വനിതാ ശാക്തീകരണത്തിലും ഗാർഹികാതിക്രമങ്ങൾക്കുമെതിരെ ശ്രദ്ധയൂന്നാനാണ് ആഗ്രഹം.
ഹിന്ദി ടിവി സീരിയലിലൂടെ ശ്രദ്ധേയയാണ് കാമ്യപഞ്ചാബി. മുപ്പതിലേറെ സീരിയലുകളിൽ വേഷമിട്ടിട്ടുണ്ട്. അഭിനയത്തോടാണ് എന്റെ ആദ്യത്തെ സ്നേഹം. അത് തുടരും. തമാശയ്ക്കല്ല രാഷ്ട്രീയത്തിൽ ചേരുന്നത്. പണമുണ്ടാക്കാനോ അധികാരത്തിന്റെ ഭാഗമാകാനോ അല്ല അവർ കൂട്ടിച്ചേർത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.