Follow the News Bengaluru channel on WhatsApp

ഫേസ്ബുക്ക് പേര് മാറ്റി; ഇനി മുതല്‍ ‘മെറ്റ’

മാതൃ കമ്പനിയുടെ പേരിലാണ് മാറ്റം. അതേ സമയം നിലവില്‍ ഉപയോഗിക്കുന്ന ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് എന്നിവയുടെ പേരില്‍ മാറ്റമുണ്ടാകില്ല

കാലിഫോര്‍ണിയ: സാമൂഹ്യ മാധ്യമങ്ങളില്‍ ആഗോള ഭീമനായ ഫേസ് ബുക്ക് ഇനി മുതല്‍ മെറ്റ (Meta) എന്ന് അറിയപ്പെടും. ഫേസ്ബുക്കിന്റെ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് പേരു മാറ്റം പ്രഖ്യാപിച്ചത്. ഫേയ്‌സ് ബുക്ക് കണക്ട് ഓഗ്മെന്റഡ് ആന്‍ഡ് വിര്‍ച്വല്‍ റിയാലിറ്റി കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പുതിയ ലോഗോയും അദ്ദേഹം പ്രകാശനം ചെയ്തു.

മാതൃ കമ്പനിയുടെ പേരിലാണ് മാറ്റം. അതേ സമയം നിലവില്‍ ഉപയോഗിക്കുന്ന ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് എന്നിവയുടെ പേരില്‍ മാറ്റമുണ്ടാകില്ല. ഫേസ്​ബുക്ക്​​ ഇൻകോർപറേറ്റ്​ എന്നാണ്​ കമ്പനി അറിയപ്പെട്ടിരുന്നത്​. ഇനി മുതൽ ‘മെറ്റ ഇൻകോർപറേറ്റ്​’ എന്ന പേരിലായിരിക്കും അറിയപ്പെടുക എന്ന്​ സുക്കർബർഗ്​ പറഞ്ഞു. മെറ്റ എന്ന ഗ്രീക്ക് വാക്കിന് ഇംഗ്ലീഷില്‍ ബിയോണ്ട് അഥവാ അതിരുകള്‍ക്കും പരിമിതികള്‍ക്കും അപ്പുറം എന്നാണ് അര്‍ഥമെന്നും നമ്മുടെ കമ്പനി ഒരു ഉത്പന്നത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ലെന്നും മാതൃ കമ്പനിയുടെ പേരു മാറ്റം വഴി നമ്മുടെ കമ്പനി ഒരു മെറ്റവേഴ്‌സ് ആകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പേര് മാറ്റത്തോടെ നേരത്തെ ഫേസ്ബുക്കിന് കീഴിലുള്ള എല്ലാ ഉത്പന്നങ്ങളും മാതൃ കമ്പനിയിലേക്ക് മാറ്റും. സ്മാര്‍ട്ട് ഫോണുകള്‍ അടക്കമുള്ള ഡിജിറ്റല്‍ ഉത്പന്നങ്ങളിലേക്ക് കടക്കാന്‍ സക്കര്‍ബഗ് ലക്ഷ്യമിടുന്നതായാണ് പേര് മാറ്റത്തിന് പിന്നിലെന്ന് കരുതപ്പെടുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.