Follow the News Bengaluru channel on WhatsApp

എഴുതാനിരിക്കുമ്പോള്‍

ഡയാസ്പൊറ 

കഥ -കവിത
പ്രത്യേക പതിപ്പ് 
കവിത : എഴുതാനിരിക്കുമ്പോള്‍
അനില്‍ മിത്രാനന്ദപുരം

 

എഴുതാനിരിക്കുമ്പോള്‍
കാറ്റുവന്ന് കാതില്‍ ചൊല്ലുന്നു
നന്മയിനിയും നഷ്ടപ്പെടാത്ത നിന്‍
ജന്മനാടിനെപ്പറ്റിയെഴുതുവാന്‍

വെളുത്ത കടലാസിലേക്ക്
കണ്ണും നട്ടിരിക്കുന്ന
കറുത്ത മഷിത്തുമ്പെന്നോട് പറയുന്നു
അറിവിന്റെ ആദ്യാക്ഷരങ്ങളായ്
നിന്‍ നാവില്‍ വിളങ്ങിയ
അമ്മമലയാളത്തെക്കുറിച്ചെഴുതുവാന്‍

മനസ്സെന്ന മാന്ത്രികച്ചെപ്പില്‍ നിന്നൊ-
രശരീരി ഉയരുന്നു
തെറ്റുകള്‍ പൊറുത്തും
കുറവുകളില്‍ ചേര്‍ത്ത് പിടിച്ചും
ഇന്നുകാണുന്ന നീയായി മാറാന്‍
നിന്നെ പ്രാപ്തനാക്കിയ
മാതാപിതാക്കളെക്കുറിച്ചെഴുതുവാന്‍

അകതാരില്‍ നിറയുന്ന
മൗനം മൊഴിയുന്നു
നിന്നിലെരിഞ്ഞടങ്ങുന്ന നൊമ്പരങ്ങ-
ളോരോന്നും അക്ഷരങ്ങളായ്
പുനര്‍ജ്ജനിക്കട്ടെയെന്ന്

നെറുകയില്‍ ചുംബിക്കുന്ന
മഴത്തുള്ളികള്‍ പതിയെച്ചൊല്ലുന്നു
നിന്റെ മറവിയിലൊളിപ്പിച്ചുവെച്ചൊരാ
പഴയ മഴക്കാലത്തെക്കുറിച്ചെഴുതുവാന്‍

നാലു ചുവരുകള്‍ക്കുള്ളില്‍ നിറയുന്ന
കറുത്ത നിമിഷങ്ങളെന്നെനോക്കി ചോദിപ്പൂ
സ്‌നേഹമെന്ന വെളിച്ചത്തെക്കുറിച്ച്
നീ ഇനിയെന്നെഴുതുമെന്ന്

അക്ഷരങ്ങള്‍ ചേര്‍ത്തുവെച്ചൊരു
കെട്ടുവള്ളമുണ്ടാക്കി
ഒടുവിലതില്‍
യാത്ര തുടങ്ങുന്നു ഞാന്‍

ഇവരെല്ലാം
കനിഞ്ഞരുളുന്ന വരികളോരോന്നും
ഒരായിരം കവിതകളാ-
യെന്‍ ഹൃദയത്തില്‍
പെയ്തിറങ്ങുവാന്‍.

📝

അനില്‍ മിത്രാനന്ദപുരം

തൃശ്ശൂർ ജില്ലയിലെ ചേർപ്പ് സ്വദേശി. ബെംഗളൂരു ഡി.ആർ.ഡി.ഒ-യിൽ ഉദ്യോഗസ്ഥൻ. മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും ചെറുകഥകളും എഴുതുന്നു. യാമിനി, വാക്കിന്റെ പൂക്കൾ എന്നീ രണ്ടു മലയാള കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.