ഓര്‍മ്മക്കുറിപ്പ്
ഡയാസ്പൊറ
കഥ -കവിത
പ്രത്യേക പതിപ്പ്
കവിത : ഓര്‍മ്മക്കുറിപ്പ്
ബി എസ് ഉണ്ണിക്കൃഷ്ണന്
ഓരോ നിലാവും ഓര്‍മ്മപ്പെടുത്തുന്നത്
ഒരു കാലം… ഒരു സ്വപ്നം… ഒരു ബാല്യം
ഓരോ നോവും ഓര്‍മ്മപ്പെടുത്തുന്നത്
ഒരു പ്രണയം… ഒരു വിരഹം… ഒരു നഖപ്പാട്
ഓരോ നഗരരാവും ഓര്‍മ്മപ്പെടുത്തുന്നത്
ഒരു മഴക്കാട്…. ഒരു കിളിപ്പാട്ട്… ഒരു കുളിര്‍ക്കാറ്റ്
ഓരോ യാത്രയും ഓര്‍മ്മപ്പെടുത്തുന്നത്
ഒരു വിടവാങ്ങല്‍… ഒരു ദീര്‍ഘനിശ്വാസം… ഒരു തുള്ളി കണ്ണുനീര്
ചില മരണങ്ങള് ഓര്‍മ്മപ്പെടുത്തുന്നത്
താരാട്ടോളം പോന്ന ഒരു സാന്ത്വനം
📝
ബി എസ് ഉണ്ണിക്കൃഷ്ണന്
തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് സ്വദേശി. മാധ്യമപ്രവര്ത്തകന്, പരിഭാഷകന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. കേരളസര്‍വകലാശാലയുടെ അന്താരാഷ്ട്ര കേരളപഠനകേന്ദ്രം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ് ദിനപ്പത്രം, ബ്രിട്ടന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ പ്രസ്സ് അസോസിയേഷന് എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. നിലവില്‍ ആഗോള വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സില്‍ പ്രവര്‍ത്തിക്കുന്നു. ബെംഗളൂരുവിൽ താമസം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.