Follow the News Bengaluru channel on WhatsApp

ദേശാടനപ്പക്ഷികള്‍

ഡയാസ്പൊറ 

കഥ -കവിത
പ്രത്യേക പതിപ്പ് 
കവിത : ദേശാടനപ്പക്ഷികള്‍

രമാ പ്രസന്ന പിഷാരടി

 

 

 

 

രണ്ടതിരിന്റെ വന്‍ –
മരച്ചില്ലയില്‍
വന്നിരുന്ന് കിളി-
ക്കൂട് നെയ്തവര്‍.

ദേശദേശാടനത്തിലെ
നോവുകള്‍
പ്രാക്തനസ്മൃതി കൂട്ടി
നുകര്‍ന്നവര്‍

മങ്ങിമങ്ങിക്കെടും
ജീവഗ്രന്ഥിയില്‍
എണ്ണയാട്ടാന്‍ നുകം
പൂട്ടി നിന്നവര്‍

വേര്‍പിരിയലില്‍
വേലികള്‍ക്കുള്ളിലായ്
വേര്‍തിരിയല്‍ ലിപി
കണ്ട് നിന്നവര്‍

വാതില്‍ പൂട്ടും
നഗരാന്തരങ്ങളില്‍
ഗ്രാമസ്പര്‍ശം മനസ്സില്‍
സൂക്ഷിച്ചവര്‍

താണുപോകുന്ന
ത്രാസിന്റെ തട്ടിനെ
വീണ് പോകാതെ
താങ്ങിപ്പിടിച്ചവര്‍

നാട്ടുമാവിന്‍ സുഗന്ധ-
സ്വപ്നങ്ങളില്‍
കോട്ട കെട്ടിയ തീരാ-
ക്കടങ്ങളില്‍

യാത്ര ചെയ്ത് പ്രവാസ-
സത്രത്തിന്റെ
രാത്രിയെ പകലാക്കി-
തളര്‍ന്നവര്‍

ചെങ്കനല്‍ത്തരി തൊട്ട്
നീറും കടല്‍-
ക്കണ്ണിലെണ്ണ പകര്‍ന്ന്
മയങ്ങിയോര്‍.

സങ്കടങ്ങള്‍ മഴമേഘ-
മായ് പടര്‍ന്നെന്നു-
മോരോ കിനാവ്
കൊഴിക്കലും

വേനലിന്‍ തീയു-
രുക്കിലും പാതയില്‍
ജീവാനോരോയിലകള്‍
പൊഴിക്കിലും

കൃഷ്ണപക്ഷമിരുള്‍-
ക്കാറ്റുകള്‍ നിലാ-
പ്പക്ഷിയെ പോലെ
മെല്ലെ കടന്നവര്‍

രണ്ട് കണ്ണിലും
രണ്ടതിരിന്‍ സ്‌നേഹ-
സന്ധ്യയായവര്‍
വേര്‍പിരിയുമ്പോഴും

ഇത്തിരി കയ്പ്
നെല്ലിക്ക പോല്‍ പിന്നെ
തൊട്ട് പോകും മധുര-
വുമെന്ന പോല്‍

ചുറ്റി നില്‍ക്കും
പ്രവാസമേ നീ തന്ന
കൊച്ചുമുക്കൂറ്റി
സൂര്യനെ പോലെയോ?

📝

രമാ പ്രസന്ന പിഷാരടി

കോട്ടയം സ്വദേശിനി. പ്രശസ്ത കഥകളി നടനായിരുന്ന മാങ്ങാനം രാമപ്പിഷാരടിയുടെയും ഗവണ്മെന്റിന്റ് സ്കൂൾ അദ്ധ്യാപിക കമല പിഷാരസ്യാരുടെയും മകൾ. ആറ് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലും ഇന്ത്യയിലുമായി കവിതാരചനയിലും കഥാരചനയിലും നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. വെയിൽമഴക്കഥകൾ എന്ന സെൽഫ് എഡിറ്റഡ് പ്രവാസി കഥ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമായി ആനുകാലികങ്ങളിലും, ഗ്ലോബൽ മീഡിയയിലും കൃതികൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. ഇപ്പോൾ ബെംഗളൂരുവിൽ താമസം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.