Follow the News Bengaluru channel on WhatsApp

കോവാക്​സിൻ സ്വീകരിച്ചവർക്കും ഇനി ആസ്​ട്രേലിയയിൽ പ്രവേശനാനുമതി

ന്യൂഡൽഹി: ഭാരത്​ ബയോടെക്കിന്‍റെ കോവാക്​സിൻ സ്വീകരിച്ചവർക്കും ഇനി ആസ്​ട്രേലിയയിൽ പ്രവേശനാനുമതി. ആസ്ട്രേലിയന്‍ സര്‍ക്കാര്‍ അംഗീകരിച്ച വാക്​സിനുകളുടെ പട്ടികയിൽ കോവാക്സിനും ഉള്‍പ്പെടുത്തി.

ബെയ്​ജിങ്ങിലെ സിനോഫാമിന്‍റെ വാക്​സിനും ആസ്​ട്രേലിയൻ ഫാർമ റെഗു​ലേറ്ററായ തെറാപ്യൂട്ടിക്​ ഗുഡ്​സ്​ അഡ്​മിനിസ്​ട്രേഷൻ (ടി.ജി.എ) അംഗീകാരം നൽകിട്ടുണ്ട്. കോവാക്​സിൻ സ്വീകരിച്ച, 12 വയസിന്​ മുകളിലുള്ളവര്‍ക്കും ബി.ബി.ഐ.ബി.പി കോർവ്​ സ്വീകരിച്ച 18നും 60നും ഇടയിൽ പ്രായമുള്ളവര്‍ക്കുമാണ് ആസ്ട്രേലിയയിലേക്ക് പ്രവേശനാനുമതി. ആസ്​ട്രേലിയിൽ പഠിക്കുന്ന ഇന്ത്യക്കാരായ വിദ്യാർഥികൾക്കും തൊഴിലാളികൾക്കും ഈ തീരുമാനം ആശ്വാസമാകും.

കോവിഡ്​ വാക്​സിൻ സ്വീകരിക്കാത്തവര്‍ കര്‍ശനമായ​ ക്വാറന്‍റീൻ നിബന്ധനകള്‍ പാലിക്കണം. കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റും വേണ്ടിവരും. സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീൽഡ്​ സ്വീകരിച്ചവര്‍ക്ക് കഴിഞ്ഞമാസം ആസ്​ട്രേലിയ യാത്രാനുമതി നല്‍കിയിരുന്നു. ഒമാൻ ഭരണകൂടവും കോവാക്​സിന്​ അനുമതി നൽകിയിരുന്നു. അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകുന്നതിനായി ഭാരത്​ ബയോടെക്കിൽനിന്ന് ലോകാരോഗ്യ സംഘടന കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.