Follow the News Bengaluru channel on WhatsApp

ബെംഗളൂരുവില്‍ കനത്ത മഴ; പലയിടങ്ങളിലും വെള്ളം കയറി, ദൃശ്യങ്ങൾ കാണാം

ബെംഗളൂരു: നഗരത്തിലെ വിവിധ ഇടങ്ങളില്‍ വ്യാഴാഴ്ച്ച രാത്രിയുണ്ടായ കനത്ത മഴയില്‍ വിവിധ ഇടങ്ങളില്‍ വെള്ളം കയറി. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ഇടിമിന്നലോടു കൂടിയ മഴ ആരംഭിച്ചത്. രണ്ടു മണിക്കൂറിലേറെ നീണ്ടു നിന്ന മഴ നഗരത്തിലെ ദീപാവലി ആഘോഷളുടെ പ്രഭകെടുത്തി. റോഡുകള്‍ നിറഞ്ഞു കവിഞ്ഞതിനാല്‍
പലയിടങ്ങളിലും ഗതാഗതവും തടസപ്പെട്ടു. ഈസ്റ്റ്, വെസ്റ്റ്, ആഗര്‍.ആര്‍, സൗത്ത്, മഹാദേവപുര സോണുകളിലെ പലയിടങ്ങളിലും മഴയില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു.

ബി.ബി.എം.പിയുടെ മഹാദേവ പുര സോണിലാണ് ഏറ്റവും മഴ ലദിച്ചതെന്ന് കര്‍ണാടക സ്റ്റേറ്റ് നാച്ച്വറല്‍ ഡിസാസ്റ്റര്‍ മോണിറ്ററിംഗ് സെല്ലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സൗത്ത് സോണിലെ വി.വി. പുരത്തും ദൊഡനകുണ്ഡി ഭാഗത്തും കനത്ത മഴ ലഭിച്ചു. ഹംപിനഗര്‍, വിദ്യാപീഠ, നാഗര്‍ഭാവി, ലാല്‍ഭാഗ്, ബെംഗളൂരു യൂണിവേഴ്‌സിറ്റി കാമ്പസ്, കെങ്കേരി, കോട്ടണ്‍പേട്ട്, എച്ച്. എ. എല്‍, സാരക്കി ഭാഗങ്ങളിലും കനത്ത മഴയായിരുന്നു ലഭിച്ചത്.

ദൃശ്യങ്ങള്‍ കാണാം:

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.