Follow the News Bengaluru channel on WhatsApp

ദീപാവലി സമ്മാനമായി ജീവനക്കാർക്കെല്ലാം ഇലക്ട്രിക് സ്കൂട്ടർ

സൂറത്ത്: ഇന്ധന വില കുതിച്ചുയരുമ്പോൾ ദീപാവലി സമ്മാനമായി ജീവനക്കാർക്കെല്ലാം ഇലക്ട്രിക് സ്കൂട്ടർ സമ്മാനമായി നൽകി സൂറത്ത് കമ്പനി. തന്റെ ജീവനക്കാരുടെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കുന്നതിനും പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനായുമായാണ് ഗുജറാത്തിലെ സൂറത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന എംബ്രോഡറി മെഷിൻ കമ്പനിയായ അലൈൻസ് ഗ്രൂപ്പ് കമ്പനിയിലെ ജീവനക്കാർക്ക് ഒഖിനാവയുടെ പ്രൈസ് പ്രോ എന്ന ഇലക്ട്രിക് സ്കൂട്ടറുകൾ നൽകിയത്.

76,848 രൂപയാണ് ഈ ഇലക്ട്രിക് സ്കൂട്ടറിന്റെ എക്സ്ഷോറൂം വില. കമ്പനിയിലെ 35 ജീവനക്കാർക്കും ഈ സ്കൂട്ടർ ദീപാവലിയുടെ ഭാഗമായി സമ്മാനിച്ചിട്ടുണ്ടെന്നാണ് കമ്പനി മേധാവികൾ അറിയിച്ചിരിക്കുന്നത്.

2.0 kWh ലിഥിയം അയേൺ ബാറ്ററിയും 1000 വാട്ട് ബ്രെഷ് ലെസ് ഡി.സി. മോട്ടോറുമാണ് ഒഖിനാവ പ്രൈസ് പ്രോ ഇലക്ട്രിക് സ്കൂട്ടറിൽ നൽകിയിട്ടുള്ളത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 88 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. മൈക്രോ ചാർജർ ഉപയോഗിച്ച് മൂന്ന് മണിക്കൂറിൽ ബാറ്ററി പൂർണമായും ചാർജ് ചെയ്യാം. മണിക്കൂറിൽ 58 കിലോമീറ്ററാണ് ഈ സ്കൂട്ടർ നൽകുന്ന പരമാവധി വേഗത.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.