Follow the News Bengaluru channel on WhatsApp

ഫേസ്ബുക്കിന് ഉപഭോക്താക്കള്‍ ഇനി ഫീസ് നല്‍കണം: അടിമുടി മാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്  

ലണ്ടന്‍: സമൂഹ മാധ്യമ ഭീമനായ ഫേസ്ബുക്ക് ഒരുവിഭാഗം ഉപഭോക്താക്കളില്‍ നിന്ന് ഫീസ് ഈടാക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് പത്രമായ ദ ഗാര്‍ഡിയനാണ് ഇക്കാര്യം സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസ് പ്ലാറ്റ്ഫോം വഴി വിവിധ ഉത്പ്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്ത് വില്‍ക്കുന്ന ഒരുവിഭാഗം ഉപഭോക്താക്കളില്‍ നിന്നാണ് ഫേസ്ബുക്ക് ഫീസ് ഈടാക്കുന്നത്. മാര്‍ക്കറ്റ്പ്ലേസ് പ്ലാറ്റ്ഫോം വഴി ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്ന ഉപഭോക്താക്കളില്‍ നിന്ന് രണ്ട് ശതമാനം വരെ കമ്മീഷനാകും ഫേസ്ബുക്ക് അധികമായി വാങ്ങുക. അതേസമയം നിലവില്‍ ബ്രിട്ടനിലാണ് ഫേസ്ബുക്ക് പുതിയ ഫീസ് ഈടാക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്നാണ് വിവരം.

ഇന്ത്യയിലെ ഉപഭോക്താക്കളും ഫേസ്ബുക്കിലെ മാര്‍ക്കറ്റ് പ്ലേസ് പ്ലാറ്റ്ഫോം വഴി വിവിധ ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കാറുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ പുതിയ ഫീസ് ഈടാക്കുമോ എന്ന കാര്യത്തില്‍ ഫേസ്ബുക്ക് ഔദ്യോഗികമായി സ്ഥിരീകരണം ഇതുവരെ നടത്തിയിട്ടില്ല. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഉത്പ്പന്നങ്ങള്‍ ഫേസ്ബുക്കിലെ പ്ലാറ്റ്ഫോമായ മാര്‍ക്കറ്റ്പ്ലേസ് വഴി ഇപ്പോള്‍ വില്‍പ്പന നടത്താന്‍ സൗജന്യമാണ്. ഫീസ് ഈടാക്കുന്നത് ചെറുകിട കച്ചവടക്കാരെയടക്കം ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തുന്ന തീരുമാനം ഫേസ്ബുക്ക് എടുക്കാന്‍ സാധ്യതയുണ്ട്. 2022 ജനുവരി മുതല്‍ ഫേസ്ബുക്ക് ഉപഭോക്താക്കളില്‍ നിന്ന് ഇക്കാര്യത്തില്‍ ഫീസ് ഈടാക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ബ്രിട്ടനിലെ പ്രമുഖ ഇകൊമേഴ്സ് കമ്പനിയായ ഹെര്‍മ്സുമായി ഫേസ്ബുക്ക് കരാറിലേര്‍പ്പെട്ടതോടെയാണ് ഫേസ്ബുക്ക് ഒരുവിഭാഗം ഉപഭോക്താക്കളില്‍ നിന്ന് ഫീസ് ഈടാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഉത്പ്പന്നത്തിന്റെ ഡലിവറി ചാര്‍ജ് അടക്കം കണക്കാക്കിയാകും ഫേസ്ബുക്ക് ഉപഭോക്താക്കളില്‍ നിന്ന് കമ്മീഷന്‍ ഈടാക്കുക.

കമ്മീഷന്‍ ഈടാക്കുന്നതോടെ ഫേസ്ബുക്കിലെ മാര്‍ക്കറ്റ്പ്ലേസ് പ്ലാറ്റ് ഫോം വഴി കച്ചവടം നടത്തുന്ന ഉപഭോക്താക്കളെ എങ്ങനെയൊക്കെ ബാധിക്കുമെന്ന് കണ്ടറിയണം. ലോക്ഡൗണ്‍ കാലത്താണ് ഫേസ്ബുക്കിന്റെ മാര്‍ക്കറ്റ് പ്ലേസ് പ്ലാറ്റ് ഫോം വഴി ചെറുകിട കച്ചവടക്കാര്‍ക്ക് തങ്ങളുടെ ഉത്പ്പന്നങ്ങള്‍ വില്‍ക്കാന്‍ സാധിച്ചത്. ഫേസ്ബുക്ക് ഇതുവരെ സൗജന്യമായി നല്‍കിയ സേവനം ഫീസ് ഈടാക്കുന്നതോടെ ചെറുകിട കച്ചവടകാരെയാകും കൂടുതല്‍ ബാധിക്കുക.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.