Follow the News Bengaluru channel on WhatsApp

കേരളത്തില്‍ കനത്ത മഴ; അതി ജാഗ്രതക്ക് നിര്‍ദേശം, നാല് മരണം

തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴ തുടരുന്നു. രണ്ടു ദിവസമായി പെയ്യുന്ന ശക്തമായ മഴയില്‍ നാലുപേര്‍ മരിച്ചു. എറണാകുളം കളമശ്ശേരി ദേശീയപാതയില്‍ മണ്ണിടിഞ്ഞ് ഒരാളും, തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഒഴുക്കില്‍പ്പെട്ട് ഒരാളും കണ്ണൂര്‍ ഇരിക്കൂറില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചു വയസുകാരനും തൃശ്ശൂര്‍ ഇരിങ്ങാലക്കുടയില്‍ തോട്ടില്‍ വീണ് മൂന്ന് വയസുകാരനുമാണ് മരിച്ചത്. അടുത്ത മൂന്ന് ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത തുടരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിച്ചിട്ടുണ്ട്.

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, എറണാകുളം എന്നീ ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസറഗോഡ് ജില്ലയില്‍ സ്‌കൂളുകള്‍ക്കും അവധിലെ നെടുമങ്ങാട്, കാട്ടാക്കട, താലൂക്കുകളിലെ സ്‌കൂളുകള്‍ക്കും ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കൻ കേരളത്തിലാണ് മഴ ഏറെ നാശം വിതച്ചത്‌. വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനാലും മണ്ണിടിച്ചലിനെ തുടർന്നും പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 66 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 589 കുടുംബങ്ങളിലെ 1974 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മത്സ്യ ബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി അണക്കെട്ടിന്റെ മൂന്നാം നമ്പര്‍ ഷട്ടര്‍ ഉയര്‍ത്തി സെക്കന്റില്‍ 40 ഘനമീറ്റര്‍ ജലം പുറത്തേക്ക് വിടുന്നുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.