Follow the News Bengaluru channel on WhatsApp

സുവർണ കർണാടക കേരള സമാജം പീനിയ ദാസറഹള്ളി സോൺ സുവർണലയസംഗമം സംഘടിപ്പിച്ചു

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരള സമാജം പീനിയ ദാസറഹള്ളി സോണിന്റെ വാര്‍ഷിക ആഘോഷം സുവര്‍ണലയസംഗമം 2021 ഷെട്ടിഹള്ളി ദൃശ്യ ഓഡിറ്റോറിയത്തില്‍ നടന്നു. ദാസറഹള്ളി എം.എല്‍.എ ആര്‍. മഞ്ജുനാഥ് ചടങ്ങ് ഉത്ഘാടനം ചെയ്തു. ഡോ. കെ. കെ. ബെന്‍സന്‍ അധ്യക്ഷത വഹിച്ചു.

പദ്മവിഭൂഷന്‍ ഡോ.ചന്ദ്രശേഖര കമ്പാര്‍, ഭാഷാ വിവര്‍ത്തനത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ സുധാകരന്‍ രാമന്തളി, കലാശ്രീ കമനീധരന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

എസ്.കെ.എസ്.എസ് ബെംഗളൂരു ഡിസ്ട്രിക്ട് പ്രസിഡന്റ് ഷാജന്‍ കെ ജോസഫ്, ഡിസ്ട്രിക്ട് സെക്രട്ടറി എ. രാജു, വൈസ് പ്രസിഡന്റ് മഞ്ജുനാഥ്, ജോയിന്റ് സെക്രട്ടറി അനീഷ് ജോസഫ്, സോണ്‍ അഡൈ്വസര്‍ രാജന്‍ ജേക്കബ് എന്നിവര്‍ക്കു പുറമേ വിവിധ സോണ്‍ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. സോണ്‍ അംഗങ്ങള്‍ അവതരിപ്പിച്ച ചിതറിവീണ പാഥേയം എന്ന നാടകവും ജെ ക്രോസ്സ് അവതരിപ്പിച്ച ബാന്‍ഡ് മ്യൂസിക്കും അരങ്ങേറി.

ശ്രീജേഷ് പി, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍, കണ്‍വീനര്‍ കെ. സി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.