കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതായി കണക്കുകള്‍

ബെംഗളൂരു: കര്‍ണാടകയില്‍ കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍. 2020-ല്‍ കര്‍ണാടകയില്‍ കുട്ടികള്‍ക്കെതിരായി 144 സൈബര്‍ കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതേ സമയം 2019-ല്‍ വെറും 10 കേസുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കുറ്റകൃത്യങ്ങളുടെ നിരക്കില്‍ 1340 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങളോ വീഡിയോകളോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഇന്ത്യയില്‍ മൂന്നാം സ്ഥാനത്താണ് കര്‍ണാടക. ഒന്നാം സ്ഥാനത്ത് മഹാരാഷ്ട്രയും (207) രണ്ടാം സ്ഥാനത്ത് ഉത്തര്‍പ്രദേശുമാണ് (197). കര്‍ണാടകക്ക് തൊട്ടുപിറകെ നാലാം സ്ഥാനത്താണ് കേരളം (126).

കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ കാലയളവിലാണ് സൈബര്‍ കുറ്റങ്ങള്‍ ഏറെ വര്‍ധിച്ചത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. 2020- ല്‍ രാജ്യത്ത് 842 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 400 ശതമാനം വര്‍ധനവാണ് 2020 ല്‍ ഉണ്ടായിരിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി കുട്ടികളുടെ കൈവശം കൂടുതല്‍ സമയം മൊബൈല്‍ ഫോണുകളും മറ്റ് ഗാഡ്‌ജെറ്റുകളും നല്‍കേണ്ടിവന്നതാണ് ഇത്തരത്തില്‍ കേസുകളുടെ വര്‍ധനവിന് കാരണമായതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇത്തരം ഉപകരണങ്ങളുടെ ഗുണവും ദോഷവും സംബന്ധിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.