Follow the News Bengaluru channel on WhatsApp

കള്ളപ്പണം വെളുപ്പിക്കല്‍; വ്യവസായ ഭീമന്‍ ലളിത് ഗോയല്‍ അറസ്റ്റില്‍

ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഐ.ആര്‍.ഇ.ഒ ഗ്രൂപ്പ് വൈസ് ചെയര്‍മാനും എം.ഡിയുമായ ലളിത് ഗോയല്‍ അറസ്റ്റില്‍. നാല് ദിവസം നീണ്ട് നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് ഗോയലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ചണ്ഡീഗഢിലെ ഇ.ഡി ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.

ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) ലംഘന കേസിൽ ലളിത് ഗോയലിന്റെ ഐആര്‍ഇഒ ഗ്രൂപ്പിന് എതിരെയും ഇഡി അന്വേഷണം നടക്കുന്നുണ്ട്. അമേരിക്ക ആസ്‌ഥാനമായുള്ള നിക്ഷേപക കമ്പനികളും ലളിത് ഗോയലിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം ഉന്നയിച്ചിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച വിദേശത്തേക്ക് പോകാന്‍ ശ്രമിക്കവേ ദല്‍ഹി എയര്‍പോര്‍ട്ടിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഗോയലിനെ തടഞ്ഞ് വെച്ചിരുന്നു. ഇദ്ദേഹത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറങ്ങിയതിനെ തുടര്‍ന്നായിരുന്നു ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ നടപടി.

ഇതിന് ശേഷം എല്ലാ ദിവസവും ഗോയല്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നുണ്ടെങ്കിലും ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറുകയായിരുന്നുവെന്നും അതിനാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടി വന്നുവെന്നും ഇ.ഡി വൃത്തങ്ങള്‍ പറയുന്നു. ചണ്ഡീഗഢിലേക്ക് കൊണ്ട് പോകുന്ന ഗോയലിനെ അതിന് ശേഷം കോടതിയില്‍ ഹാജരാക്കും.

ഐ.ആര്‍.ഇ.ഒയുടെ കീഴിലുള്ള ഐ.ആര്‍.ഇ.ഒ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി 2018-2019 വര്‍ഷം മുതല്‍ 50 കോടി രൂപയുടെ നഷ്ടത്തിലാണ്. കമ്പനിക്കെതിരെ നിയമനടപടിക്കായി നിക്ഷേപകര്‍ അധികാര കേന്ദ്രങ്ങളെ സമീപിച്ചിരുന്നെങ്കിലും അതിനു മുന്‍പ് തന്നെ കമ്പനിയുടെ ആസ്തി മറ്റ് ട്രസ്റ്റുകളിലേക്ക് മാറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

ഇന്ത്യന്‍ എക്സപ്രെസിന്റെ പണ്ടോറ പേപ്പര്‍ വെളിപ്പെടുത്തല്‍ പ്രകാരം കമ്പനി കുരുക്കിലാകുന്നതിന് മുന്‍പ് തന്നെ, ബി.ജെ.പി നേതാവായ സുധാന്‍ഷു മിത്തലിന്റെ അടുത്ത ബന്ധു കൂടിയായ ഗോയല്‍ 77 മില്യണ്‍ ഡോളര്‍ ആസ്തി വരുന്ന ഓഹരികളും നിക്ഷേപങ്ങളും ബ്രിട്ടണിലെ വിര്‍ജിന്‍ ദ്വീപില്‍ രജിസ്റ്റര്‍ ചെയ്ത ട്രസ്റ്റിലേക്ക് മാറ്റിയിരുന്നു.

എന്നാല്‍ ലളിത് ഗോയല്‍ നടത്തിയ നിക്ഷേപങ്ങളെല്ലാം നിയമാനുസൃതമാണെന്നും നിക്ഷേപകരില്‍ നിന്നും അദ്ദേഹം ഒന്നും തട്ടിയെടുത്തില്ലെന്നുമാണ് അഭിഭാഷകരുടെ വാദം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.