യാത്രക്കാരനെ കയറ്റിയില്ല; കെ.എസ്.ആര്‍.ടി.സി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ കോടതി

ബെംഗളൂരു: ബസ് സ്റ്റോപ്പില്‍ നിന്ന യാത്രക്കാരനെ കയറ്റാത്തതിന് കെ.എസ്.ആര്‍.ടി.സിക്ക് 1000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ബെംഗളൂരുവിലെ ഉപഭോക്തൃ കോടതി. ബനശങ്കരി സ്വദേശിയായ എസ്. സംഗമേശ്വരന്‍ എന്ന അറുപത്തിയേഴുകാരനായ യാത്രക്കാരന്‍ നല്‍കിയ പരാതിയിലാണ് കെ.എസ്.ആര്‍.ടി.സി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടത്.

2019 ഒക്ടോബര്‍ 13 നാണ് കേസിന് ആസ്പദമായ സംഭവം. കെ.എസ്.ആര്‍.ടി.സിയുടെ ഐരാവത് ക്ലബ്ബ് ക്ലാസ് ബസില്‍  തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിൽ നിന്നും ബെംഗളൂരുവിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന സംഗമേശ്വരന്‍ കൃത്യ സമയത്ത് തന്നെ ബസ് സ്റ്റോപ്പില്‍ എത്തിയെങ്കിലും ബസ് യാത്രക്കാരനെ കയറ്റാതെ പോകുകയായിരുന്നു. തുടര്‍ന്ന് ടിക്കറ്റ് ബുക്ക് ചെയ്തപ്പോള്‍ ലഭിച്ച കണ്ടക്ടറുടെ നമ്പറില്‍ വിളിച്ചപ്പോള്‍ ബസ് തിരുവണ്ണാമലവിട്ടെന്നും താങ്കള്‍ സ്റ്റോപ്പില്‍ കൃത്യസമയത്ത് എത്തിയില്ലെന്ന് കണ്ടക്ടർ കുറ്റപ്പെടുത്തുകയും ചെയ്തു. ഇതോടെ സംഗമേശ്വരന്‍ കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടര്‍ക്കും ജനറല്‍ മാനേജര്‍ക്കുമെതിരെ ബെംഗളൂരു സെക്കന്‍ഡ് അര്‍ബന്‍ അഡീഷണല്‍ ജില്ലാ തര്‍ക്ക പരിഹാര കമ്മീഷനില്‍ പരാതി നല്‍കുകയായിരുന്നു. കർണാടകക്ക് പുറത്ത് നടന്ന സംഭവമാണെന്നും കേസ് തള്ളണമെന്നും കെ.എസ്.ആർ.ടി സി വാദിച്ചെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.