ബെംഗളൂരുവിലെ പുതിയ കെട്ടിടങ്ങളില്‍ 85 ശതമാനവും നിയമവിരുദ്ധമെന്ന് സര്‍വേ

ബെംഗളൂരു: ബൃഹത് ബെംഗളൂരു നഗരപാലികെ (ബി.ബി.എം.പി) പരിധിയില്‍ 2020 ജനുവരിക്കും 2021 ജൂണിനുമിടയില്‍ നിര്‍മിച്ച കെട്ടിടങ്ങളില്‍ 85 ശതമാനവും നിയമവിരുദ്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ബി.ബി.എം.പി. സര്‍വേ. കര്‍ണാടക ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ബി.ബി.എം.പി. നടത്തിയ സര്‍വേയിലാണ് ഇത് കണ്ടെത്തിയത്.

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ അനുമതി നല്‍കിയ 8496 കെട്ടിടങ്ങളാണ് സര്‍വേയുടെ ഭാഗമായി ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. 6148 കെട്ടിടങ്ങള്‍ പരിശോധിച്ചതിലാണ് 5233 കെട്ടിടങ്ങളും ബി.ബി.എം.പി. അനുമതി നല്‍കിയതില്‍ നിന്നും വ്യത്യസ്തമായി നിര്‍മിച്ചതാണെന്ന് കണ്ടെത്തിയത്. സൗത്ത്, വെസ്റ്റ് സോണില്‍ മാത്രം 2293 കെട്ടിടങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്.

ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ഘട്ടം ഘട്ടമായാണ് ബി.ബി.എം.പി. സര്‍വേ നടത്തുന്നത്. സര്‍വേ അന്തിമഘട്ടത്തിലേക്ക് എത്തിയിട്ടുണ്ട്. നിയമ ലംഘനം കണ്ടെത്തിയ കെട്ടിടത്തിന്റ ഉടമകള്‍ക്ക് ബി.ബി.എം.പി നോട്ടിസ് അയച്ചു തുടങ്ങിയിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.