Follow the News Bengaluru channel on WhatsApp

പ്രീപെയ്ഡ് സ്മാർട്ട്‌ മീറ്ററുമായി വൈദ്യുതി ബോർഡ്

കൊച്ചി: വൈദ്യുതി ഉപഭോക്താക്കൾക്കായി പ്രീപെയ്ഡ് സ്മാർട്ട്‌ മീറ്ററുമായി വൈദ്യുതി ബോർഡ്. രാജ്യത്തെ കാർഷിക ഉപഭോക്താക്കളൊഴിച്ചുള്ള എല്ലാവർക്കും പ്രീപെയ്ഡ് സ്മാർട്ട്‌ മീറ്റർ സ്ഥാപിക്കണമെന്ന് കേന്ദ്രസർക്കാർ ഓഗസ്റ്റിൽ വിജ്ഞാപനമിറക്കിയിരുന്നു.
കേരളത്തിലെ 1.3 കോടി ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് 9216 കോടി രൂപ ചെലവു വരുമെന്നാണ് കണക്കാക്കുന്നത്. 1170 കോടി രൂപ കേന്ദ്ര ഗ്രാന്റായി ലഭിക്കും.

ഹൈടെൻഷൻ, എക്‌സ്ട്ര ഹൈടെൻഷൻ ഉപഭോക്താക്കൾക്കും 200 യൂണിറ്റിൽ അധികം ഉപഭോഗമുള്ളവർക്കുമായി 16 ലക്ഷം സ്മാർട്ട്‌ മീറ്ററുകൾ ആദ്യഘട്ടത്തിൽ സ്ഥാപിക്കാനാണ് തീരുമാനം. ഇതിന് 1123 കോടി രൂപ ചെലവുവരുമെന്നാണ് കണക്കാക്കുന്നത്.

മീറ്ററിന് 6000-7000 രൂപ ചെലവുവരുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ. ഉപഭോക്താക്കൾക്ക് മാത്രമല്ല, വൈദ്യുതിവിതരണത്തിനുള്ള ട്രാൻസ്‌ഫോർമറുകൾക്കും ഫീഡറുകൾക്കും സ്മാർട്ട് മീറ്റർ നിർബന്ധമാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.