പുനീതിന് മരണാനന്തര ബഹുമതിയായി കര്‍ണാടക രത്‌ന പുരസ്‌കാരം; സ്മരണാഞ്ജലിയര്‍പ്പിച്ച് ചലചിത്ര ലോകം

ബെംഗളൂരു : അകാലത്തില്‍ വിട പറഞ്ഞ നടന്‍ പുനീതിന് സ്മരണാഞ്ജലികള്‍ അര്‍പ്പിച്ച് ചലച്ചിത്ര ലോകം. സാന്‍ഡല്‍വുഡ് ഫിലിം ആക്ടേഴ്‌സ് ആന്‍ഡ് ടെക്‌നീഷ്യന്‍സ് അസോസിയേഷനും കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സും സംയുക്തമായി ചൊവ്വാഴ്ച്ച ബെംഗളൂരുവിലെ പാലസ് മൈതാനിയില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങായ ‘പുനീത് നമന’യില്‍ കന്നഡ, തമിഴ്, തെലുങ്ക് താരങ്ങളും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, പ്രതിപക്ഷ നേതാവ് സിദ്ധാരാമയ്യ, മുൻ മുഖ്യമന്ത്രി യെദ്യൂരപ്പ, മന്ത്രിമാര്‍, പുനീതിന്റെ കുടുംബാംഗങ്ങള്‍ എന്നിവര്‍ അടക്കം ആയിരത്തോളം പേരാണ് പങ്കെടുത്തത്.

പുനീതിന് മരണാനന്തര ബഹുമതിയായി കര്‍ണാടക രത്‌ന പുരസ്‌കാരം നല്‍കുമെന്ന് അനുസ്മരണ ചടങ്ങില്‍ മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു. കണ്ഠീരവ സ്റ്റുഡിയോയിലെ പുനീതിന്റെ അന്ത്യവിശ്രമസ്ഥലം ഡോ. രാജ്കുമാറിന്റേതിന് സമാനമായി വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ പങ്കെടുത്തവര്‍ പുനീതിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചു. പുനീതിന്റെ ചിത്രങ്ങളിലെ ഗാനങ്ങള്‍ ഗായകര്‍ ആലപിച്ചു.

സംസ്ഥാനത്തിന്റെ ഉയര്‍ന്ന ബഹുമതിയായ കര്‍ണാടക രത്‌ന ലഭിക്കുന്ന പത്താമത്തെ വ്യക്തിയാണ് പുനീത്. പുനീതിന്റെ പിതാവും കന്നഡയിലെ ഇതിഹാസ നടനുമായ ഡോ. രാജ് കുമാറിനാണ് പ്രഥമ പുരസ്‌കാരം ലഭിച്ചത്. 2009 ല്‍ വീരേന്ദ്ര ഹെഗ്‌ഡെക്കാണ് അവസാനമായി പുരസ്‌ക്കാരം നല്‍കിയത്.

മന്ത്രിമാരായ ആർ. അശോക്, അശ്വത് നാരായൺ, കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാർ, നടന്മാരായ പ്രകാശ് രാജ്, ദർശൻ, വിശാൽ, നടിമാരായ ജയമാല, സുധാറാണി, രാഗിണി ദ്വിവേദി, പുനീതിന്റെ സഹോദരന്മാരും നടന്മാരുമായ ശിവരാജ്കുമാർ, രാഘവേന്ദ്ര എന്നിവരും ചടങ്ങിൽ പങ്കെടുത്തു

ഒക്ടോബര്‍ 29 ന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് പുനീത് അന്തരിച്ചത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.