Follow the News Bengaluru channel on WhatsApp

ബെംഗളൂരുവില്‍ നിന്ന് മലബാറിലേക്ക് പുതിയ ട്രെയിന്‍ അനുവദിച്ചേക്കും

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് മലബാര്‍ ഭാഗത്തേക്ക് പുതിയ ട്രെയിന്‍ ആരംഭിച്ചേക്കും. കോഴിക്കോട് എം.പി. എം.കെ. രാഘവന്‍ ദക്ഷിണ-പശ്ചിമ റെയില്‍വേ ജനറല്‍ മാനേജര്‍ സഞ്ജീവ് കിഷോറുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതിനുള്ള സാധ്യത തെളിഞ്ഞത്. ബുധനാഴ്ച ഹുബ്ബള്ളിയിലെ റെയില്‍വേ ആസ്ഥാനത്തു വെച്ചായിരുന്നു ചര്‍ച്ച നടന്നത്.

പുതിയ ട്രെയിനിന് പുറമെ നിലവില്‍ കെ.എസ്.ആര്‍ ബെംഗളൂരു സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട് മംഗളൂരു വഴി കണ്ണൂരിലേക്കെത്തുന്ന 06515/16 ട്രെയിന്‍ കോഴിക്കോട് വരെ നീട്ടാനും ദക്ഷിണ പശ്ചിമ റെയില്‍വേ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ദക്ഷിണ റെയില്‍വേയുടെ അനുമതി ലഭിച്ചാല്‍ ഇതിനായുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സഞ്ജീവ് കിഷോര്‍ അറിയിച്ചതായി എം.പി. പറഞ്ഞു. തുടര്‍ ചര്‍ച്ചയുടെ ഭാഗമായി ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജറുമായി ചെന്നൈയില്‍ വെച്ച് ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നും എം.പി. പറഞ്ഞു.

നിലവില്‍ ബെംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് ഒരു ട്രെയിന്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. യാത്രക്കാരെ സംബന്ധിച്ചും വാണിജ്യ പരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ഇത് തികച്ചും അപര്യാപ്തമാണെന്ന് എം.പി. ചൂണ്ടിക്കട്ടി. യാത്രക്കാരുടെ എണ്ണം താരതമ്യം ചെയ്യുമ്പോൾ ഒരു ശതമാനം യാത്രക്കാരെ പോലും യാത്രക്കാരെ ഉൾക്കൊള്ളാൻ നിലവിലെ സർവ്വീസിനാവില്ല. മതിയായ ട്രെയിന്‍ സര്‍വീസുകളുടെ അഭാവത്തില്‍ ഭൂരിപക്ഷം പേരും ബസുകളെയും സ്വകാര്യ വാഹനങ്ങളേയുമാണ് ബെംഗളൂരുവിലെത്താന്‍ ആശ്രയിക്കുന്നത്. കര്‍ണാടക- കേരള അതിര്‍ത്തിയിലെ വനമേഖലകളില്‍ രാത്രിയാത്രാ നിരോധനം കൂടി ഉള്ളതിനാല്‍ യാത്രക്കാരുടെ ബുദ്ധിമുട്ട് ഇരട്ടിയാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണ-പശ്ചിമ റെയിൽവേ ജനറൽ മാനേജർ സഞ്ജീവ് കിഷോറുമായി നടത്തിയ ചർച്ചയിൽ നിന്ന്

കോയമ്പത്തൂരില്‍ നിന്നും ചാമരാജനഗറിലേക്ക് പുതിയ പാതയുടെ നിര്‍ദേശവും എം.പി. മുന്നോട്ടു വെച്ചു. നിര്‍ദിഷ്ട നിലമ്പൂര്‍ – നഞ്ചന്‍കോട് പാതക്ക് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്ന പക്ഷം പരിഗണിക്കാമെന്നും റെയില്‍വേ അധികൃതര്‍ ചര്‍ച്ചയില്‍ പറഞ്ഞു. ദക്ഷിണ മേഖല ചീഫ് പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മാനേജര്‍ രാജലിംഗം ബസു, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആശിഷ് പാണ്ഡെ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.