ഐ.എസുമായി ബന്ധം; ബെംഗളൂരുവില്‍ ഒരാള്‍ കൂടി അറസ്റ്റിലായി

ബെംഗളൂരു: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചെന്ന കേസില്‍ ഒരാള്‍ കൂടി ബെംഗളൂരുവില്‍ അറസ്റ്റില്ലായി. ബെംഗളൂരു സ്വദേശി സുഹൈബ് ഹമീദ് ഷക്കീല്‍ മന്നയെ (32) ആണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്തത്. കേസില്‍ ഒളിവിലായിരുന്നു ഇയാള്‍. തന്റെ സൗഹൃദങ്ങള്‍ ഉപയോഗിച്ച് യുവാക്കളെ ഐ.എസിലേക്ക് ആകര്‍ഷിച്ചു എന്നാണ് എന്‍.ഐ. എ കണ്ടെത്തിയത്.

ഐ.എസുമായി ബന്ധം പുലര്‍ത്തിയതിന്റെ പേരില്‍ മുഹമ്മദ് തൗഖിര്‍ മഹ്മൂദ്, സുഹബ് ഹമീദ്, ഇര്‍ഫാന്‍ നാസിര്‍, മുഹമദ് ശിഹാബ് എന്നിവര്‍ക്കെതിരെ എന്‍.ഐ.എ. നേരത്തെ കേസെടുത്തിരുന്നു. ഇതില്‍ മൂന്ന് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് സംഘടിപ്പിച്ചതായും യുവാക്കളെ ഐ.എസില്‍ ചേരാന്‍ സിറിയയിലേക്ക് അയച്ചുവെന്നുമാണ് ഇവര്‍ക്കെതിരെയുള്ള കേസ്. മുഹമ്മദ് തൗഖീര്‍ മഹമൂദും സുഹൈബ് മന്നയുമാണ് കേസിലെ പ്രധാന പ്രതികളെന്ന് എന്‍.ഐ.എ. അറിയിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.