നിയന്ത്രണം വിട്ട് മറിഞ്ഞ എസ്.യു.വിയും ടാക്സി കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളപാതയിലെ ബെട്ടഹല്‍സൂരില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ എസ്.യു.വിയും ടാക്സി കാറും കൂട്ടിയിടിച്ച് സ്ത്രീകളടക്കം മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് അപകടമുണ്ടായത്. അമിതവേഗതയിൽ വന്ന എസ്.യു.വി നിയന്ത്രണം വിട്ട് ഡിവൈഡറിലിച്ച് മറിഞ്ഞതോടെ പിറകിലുള്ള കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ യാത്രക്കാരായ പൂര്‍ണിമ രവീന്ദ്ര(57), ഇവരുടെ മകള്‍ ലക്ഷ്മി രവീന്ദ്ര(38) എന്നിവരാണ് മരിച്ചത്. കാര്‍ ഡ്രൈവറാണ് മരിച്ച മൂന്നാമത്തെ ആള്‍. ഇദ്ദേഹത്തെ തിരിച്ചറിഞ്ഞിട്ടില്ല. എസ്.യു.വിയിലെ യാത്രക്കാരായ വികാസ്, ഭരത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചു. വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സംഭവസ്ഥലത്തെത്തി. വാഹനങ്ങൾ ക്രൈൻ ഉപയോഗിച്ച് മാറ്റുകയും ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു. യെലഹങ്കയിൽ നിന്നും വരികയായിരുന്ന എസ്.യു.വിയാണ് മറിഞ്ഞത്. അമിത വേഗതയിലായിരുന്ന എസ്.യു.വി കനത്ത മഴയിൽ റോഡിൽ നിന്നും തെന്നി ഡിവൈഡറിലിടിച്ചൂ മറിയുകയായിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.