വ്യാജ പാസ്പോര്‍ട്ടുമായി ബംഗ്ലാദേശി പൗരന് പിടിയിലായി
ബെംഗളൂരു: വ്യാജ പാസ്പോര്‍ട്ടുമായി യാത്ര ചെയ്യാനെത്തിയ ബംഗ്ലാദേശി പൗരന് ബെംഗളൂരുവില്‍ കെംപഗൗഡ വിമാനത്താവളത്തില്‍ പിടിയിലായി. അബുദാബിയിലേക്ക് യാത്ര പോകാനായിരുന്നു ഇയാള്‍ തിങ്കളാഴ്ച്ച വിമാനത്താവളത്തില്‍ എത്തിയത്. എമിഗ്രേഷന്‍ പരിശോധനക്കിടെയാണ് പാസ്പോര്‍ട്ട് വ്യാജമെന്ന് തെളിഞ്ഞത്. പാസ്പോര്ട്ടില് പശ്ചിമ ബംഗാളിലെ രാമചന്ദ്രപുരയാണ് ഇയാളുടെ ജന്മദേശം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ബംഗ്ലാദേശ് പൗരനാണെന്ന് ഇയാള്‍ സമ്മതിച്ചത്. ഇതോടെ വിമാനത്താവള ഉദ്യോഗസ്ഥന്മാര് ഇയാളെ പോലീസിന് കൈമാറുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.