ഫ്ലിപ്കാർട്ടിലൂടെ ഇനി മരുന്നുകളും വാങ്ങാം; ഇ-ഫാർമസി സംരംഭവുമായി ഫ്ലിപ്കാർട്ട്

ബെംഗളൂരു: ഓണ്‍ലൈന്‍ കമ്പനികളില്‍ മുന്‍നിരയിലുള്ള ഫ്ലിപ്കാർട്ട് ഇ-ഫാര്‍മസി രംഗത്തേക്ക്. വീട്ടുവാതില്‍ക്കല്‍ മരുന്നുകള്‍ എത്തിക്കുന്നതിനുള്ള സേവനങ്ങള്‍ക്ക് കമ്പനി ഉടന്‍ തന്നെ തുടക്കം കുറിക്കും. 490 ലധികം ഫാര്‍മസി കമ്പനികളുടെ പിന്തുണയുള്ള SastaSundar.com എന്ന ഓണ്‍ലൈന്‍ ഫാര്‍മസി കമ്പനിയെ ഈയിടെ ഫ്ലിപ്കാർട്ട് ഏറ്റെടുത്തിരുന്നു. ഇതുവഴി മരുന്നുകള്‍ എത്തിക്കാനുള്ള സേവനം ഉറപ്പാക്കിയാണ് പുതിയ മേഖലയിലേക്ക് ഫ്ലിപ്കാർട്ട് പ്രവേശിക്കുന്നത്.

ഫ്ലിപ്കാർട്ട് ഹെല്‍ത്ത് പ്ലസിന് കീഴില്‍ ആയിരിക്കും ഫ്ലിപ്കാർട്ട് അതിന്റെ ഇ-ഫാര്‍മസി സംരംഭം ആരംഭിക്കുന്നത്. ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍, ഡയഗ്‌നോസ്റ്റിക്‌സ് സര്‍വീസ് എന്നിവയിലേക്കുള്ള പ്രവേശനവും ഉറപ്പാക്കും. ഓണ്‍ലൈന്‍ ഫാര്‍മസി, ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ ബിസിനസ്സ് തുടങ്ങിയവില്‍ ഭൂരിപക്ഷ ഓഹരികള്‍ സ്വന്തമാക്കിയതായി ഫ്ലിപ്കാർട്ട് ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ചിരുന്നു. വ്യക്തിഗത വിവരങ്ങളും അവയുടെ രഹസ്യസ്വഭാവവും മനസ്സിലാക്കിയായിരിക്കും ഹെല്‍ത്ത് പ്ലസിന്റെ പ്രവര്‍ത്തനം.

ലോകത്തിലെതന്നെ ഏറ്റവും മികച്ച ഇ കോമേഴ്സ് സേവനദാതാക്കളാണ് ഫ്ലിപ്കാർട്ട്. കോവിഡ് സമയത്ത് കൂടുതല്‍ പേരും ആശ്രയിച്ചതും ആമസോണ്‍, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓണ്‍ലൈന്‍ സ്ഥാപനങ്ങളെ ആയിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.