Follow the News Bengaluru channel on WhatsApp

കാർഷിക നിയമം പിൻവലിച്ചത് കർഷകരുടെ വിജയമല്ല, രാഷ്ട്രത്തിന്റെ വിജയമാണെന്ന് സുരേഷ്‌ഗോപി എംപി

തിരുവനന്തപുരം: കാർഷിക നിയമം പിൻവലിച്ചത് കർഷകരുടെ വിജയമല്ല, രാഷ്ട്രത്തിന്റെ വിജയമാണെന്ന് സുരേഷ്‌ഗോപി എംപി പറഞ്ഞു. കാർഷിക നിയമത്തിന്റെ ഗുണങ്ങൾ കർഷകരെ ബോധ്യപ്പെടുത്താൻ സാധിക്കാതിരുന്നത് വീഴ്ചയാണെന്നും സുരേഷ് ഗോപി പറഞ്ഞു. കർഷക നിയമങ്ങൾ പിൻവലിച്ചാലും നിയമങ്ങൾ നടപ്പിലാക്കാൻ വീണ്ടും ശ്രമങ്ങൾ നടത്തും.

രാജ്യത്തെ 80% കർഷകനും ചെറുകിട കർഷകനാണ്. രണ്ടു ഹെക്ടറിൽ കൂടുതൽ അവർക്ക് ഭൂമിയില്ല. അവന് വേണ്ടിയാണ് നിയമം പിൻവലിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. കാർഷിക നിയമം പിൻവലിച്ച കേന്ദ്ര സർക്കാർ നടപടി രാജ്യസുരക്ഷയെ കരുതിയാണെന്നായിരുന്നു കഴിഞ്ഞ ദിവസം സുരേഷ് ഗോപി എംപി പറഞ്ഞത്. പ്രധാനമന്ത്രിയുടെ പ്രസംഗം വ്യക്തമായി പഠിച്ച ശേഷമെ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാൻ കഴിയുകയുള്ളുവെന്നും സുരേഷ് ഗോപി കൊച്ചിയിൽ പറഞ്ഞിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.