വാഹനാപകടം; പഞ്ചായത്ത് പ്രസിഡണ്ടും കുടുംബവും മരിച്ചു
ബെംഗളൂരു: ഓട്ടോ റിക്ഷയില്‍ ടിപ്പര്‍ ലോറി ഇടിച്ച് റിക്ഷാ യാത്രക്കാരായ പഞ്ചായത്ത് പ്രസിഡണ്ടും കുടുംബവും മരിച്ചു. മാണ്ഡ്യ മദ്ദൂര്‍-മലവള്ളിയിലാണ് സംഭവം. മലവള്ളി താലൂക്കിലെ ബന്ദൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുത്തമ്മ (50), മകള്‍ ബസമണി(30), മകന് വെങ്കിടേഷ് (25), ബസമണിയുടെ എട്ടുവയസും രണ്ടു വയസുമുള്ള കുട്ടികളുമാണ് മരിച്ചത്.
മദ്ദൂരിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി തിരിച്ചുവരികെ നെലമകനഹള്ളി ഗേറ്റിന് സമീപത്തെത്തിയപ്പോള്‍ എതിരെ വന്ന ടിപ്പര്‍ ലോറി ഇവര്‍ സഞ്ചരിച്ച ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. മുത്തമ്മ, ബസമണി, വെങ്കിടേഷ് എന്നിവര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സംഭവത്തില്‍ മലവള്ളി റൂറല്‍ പോലീസ് കേസെടുത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.