കോഴിക്കോട് കോളറയുടെ സാന്നിധ്യം; അടിയന്തിര യോഗം വിളിച്ച് ആരോഗ്യവകുപ്പ്

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കിണറുകളിൽ കോളറയുടെ സാന്നിധ്യം. മൂന്നിടത്താണ് കോളറയുടെ സാന്നിധ്യം കണ്ടെത്തിയത്. കാക്കൂര്‍, നരിക്കുനി, താമരശ്ശേരി പഞ്ചായത്തുകളിലെ കിണറുകളിലാണ് കോളറയുടെ സാന്നിധ്യം റിപ്പോര്‍ട്ട്  ചെയ്തത്.

കഴിഞ്ഞയാഴ്ച കോഴിക്കോട് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യാമിന്‍ എന്ന രണ്ടരവയസുകാരന്‍ മരിച്ചിരുന്നു. വിവാഹ വീട്ടില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്നായിരുന്നു വിഷബാധയേറ്റത്. ഇതേതുടര്‍ന്ന് വിവാഹ വീടുകളിലെയും പ്രദേശത്തെയും കുടിവെള്ള സ്രോതസുകളില്‍ നടത്തിയ പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.

കോഴിക്കോട് ജില്ലയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഡിഎംഒ അറിയിച്ചു. 4 സ്ഥലങ്ങളിലാണ് കോളറ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്. അവിടെ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യാന്‍ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ടെന്നും പ്രദേശത്തെ കിണറുകള്‍ ജില്ലയില്‍ മൊത്തം ഒരാഴ്ച ക്വാസെയ്ന്‍ നടത്തുമെന്നും യോഗത്തില്‍ തീരുമാനമായി.

ചൂടാക്കിയ വെള്ളം മാത്രമെ കുടിക്കാന്‍ പാടുള്ളൂ. സ്‌കൂളുകള്‍,പൊതു കിണറുകള്‍ തുടങ്ങിയവ ക്ലോറിനേറ്റ് ചെയ്യും. നരിക്കുനിയിലെ രണ്ട് വയസ്സ്‌കാരന്റെ മരണം കാരണം ഭക്ഷ്യവിഷബാധ എന്നതാണ് പ്രാഥമിക റിപ്പോര്‍ട്ട്. കുറഞ്ഞ അളിവിലാണ് ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.

എങ്കിലും ജാഗ്രത പാലിക്കണമെന്നും സൂപ്പര്‍ വൈസര്‍മാരോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും യോഗത്തിന് ശേഷം ഡിഎംഒ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.