തീയേറ്റർ കീഴടക്കി ‘ജാൻ എ മൻ’ മുന്നേറ്റം

കൊച്ചി: നവാഗതനായ ചിദംബരം സംവിധാനം ചെയ്ത ‘ജാന്‍ എ മന്‍’ തിയറ്ററുകള്‍ കീഴടക്കി മുന്നേറുന്നു. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രദര്‍ശനശാലകളില്‍ ആളെ കൂട്ടാൻ സിനിമയ്ക്ക് കഴിഞ്ഞു. ടൊവിനോ തോമസ്, അജു വര്‍ഗീസ്, സംവിധായകരായ ജീത്തു ജോസഫ്, രഞ്ജിത്ത് ശങ്കര്‍ തുടങ്ങിയവര്‍ സിനിമയെ അഭിനന്ദിച്ച് ഇതിനകം രംഗത്തെത്തി.

സിനിമ കണ്ട് ചിരിച്ച് ചിരിച്ച് വയറുവേദന എടുക്കുന്ന അവസ്ഥയിലെത്തിയെന്ന് ടോവിനോ പറഞ്ഞു. മുഴുവൻ ജാൻ എ മൻ ടീമിനെയും അഭിനന്ദിച്ച ടോവിനോ നടൻമാരുടെ കഞ്ഞിയിൽ പാറ്റ ഇടരുതെന്ന് ബേസിലിനോട് അഭ്യർത്ഥിക്കുകയും ചെയ്തു.
ചിരി, ചിന്ത, ചിരി, അടിപൊളി പടം ചിദംബരം എന്നാണ് അജു വര്‍ഗീസിന്റെ അഭിപ്രായം. നന്നായി എഴുതി, മികച്ച രീതിയിൽ എക്സിക്യൂട്ട് ചെയ്ത്, മികച്ച രീതിയിൽ അവതരിപ്പിച്ച ഒരു സൂപ്പർ സ്മാർട്ട് സിനിമയാണെന്ന് രഞ്ജിത്ത് ശങ്കർ കുറിച്ചു.

ചിത്രവുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഹാസ്യത്തിന് പ്രാധാന്യം നല്‍കിയ ചിത്രമാണ് ജാൻ എ മൻ. ബേസില്‍ ജോസഫ്, അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നിവരെ കൂടാതെ ധാരാളം പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.