മക്കളുടെ മുന്നില്‍ വെച്ച് അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ട്വിസ്റ്റ്; മകളും കൂട്ടുകാരും അറസ്റ്റില്‍

ബെംഗളൂരു: മകളുടെ മുന്നില്‍ വെച്ച് അക്രമി സംഘം അച്ചനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ട്വിസ്റ്റ്. സംഭവത്തില്‍ കൊല്ലപ്പെട്ട ആളുടെ മകളും കൂട്ടുകാരും അറസ്റ്റിലായി. തിങ്കളാഴ്ച പുലര്‍ച്ചെ യെലഹങ്കയിലാണ് സംഭവം നടന്നത്. ബെംഗളൂരു ജി.കെ.വി.കെ കാമ്പസിലെ സുരക്ഷാ ജീവനക്കാരനായ ബിഹാര്‍ സ്വദേശ ദീപക് കുമാര്‍ സിങ്ങ് (46) ആണ് കൊല്ലപ്പെട്ടത്. മാരകായുധങ്ങളുമായി എത്തിയ സംഘം വീട്ടില്‍ കയറി ദീപകിനെ ആക്രമിക്കുകയായിരുന്നു. ദീപകിന്റെ ഭാര്യ സ്ഥലത്തുണ്ടായിരുന്നില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കാര്യങ്ങള്‍ വെളിച്ചത്തുവന്നത്.

കൊല്ലപ്പെട്ട ദീപകിന് രണ്ടു ഭാര്യമാരുണ്ട്. ഇയാളുടെ ആദ്യ ഭാര്യ ബീഹാറിലാണ്. പിന്നീടാണ് കല്‍ബുര്‍ഗി സ്വദേശിനിയെ ഇയാള്‍ വിവാഹം ചെയ്തത്. ഇതില്‍ രണ്ടു പെണ്‍കുട്ടികള്‍ ഇവര്‍ക്കുണ്ട്. മുതിര്‍ന്ന പെണ്‍കുട്ടിക്ക് നേരെ പല തവണ ലൈംഗിക പീഡന ശ്രമങ്ങള്‍ ഇയാളില്‍ നിന്നും ഉണ്ടായതായി പോലീസ് പറഞ്ഞു. നഗരത്തിലെ സ്വകാര്യ കോളേജില്‍ വിദ്യാര്‍ഥി കൂടിയായ പെണ്‍കുട്ടി ഈ വിവരം തന്റെ അമ്മയോട് പറയുകയും ഇതിന്റെ പേരില്‍ പലതവണ ഇയാളുമായി വഴക്ക് നടക്കുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ പെണ്‍കുട്ടി തന്റെ കൂട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. വീട്ടിലേക്കെത്തിയ കൂട്ടുകാരുടെ നാലംഗ സംഘം തര്‍ക്കത്തിനൊടുവില്‍ ഇയാളെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടി അടക്കം മൂന്നു പേരാണ് ഇതിനകം അറസ്റ്റിലായത്. സംഘത്തില്‍ ഇനി പിടികൂടാനുള്ള ഒരാള്‍ക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.