കര്‍ണാടക നിയമനിര്‍മാണ കൗണ്‍സില്‍ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ബെംഗളൂരു : കര്‍ണാടക നിയമനിര്‍മാണ കൗണ്‍സില്‍ (എം.എല്‍.സി) തിരിഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മുന്‍ കെ.പി.സി.സി. വൈസ് പ്രസിഡന്റ് മഞ്ജുനാഥ് ഭണ്ഡാരി ദക്ഷിണ കന്നഡയില്‍നിന്ന് മത്സരിക്കും. ബെംഗളൂരു റൂറലില്‍ നിന്ന് എസ്.രവിയും, കലബുറഗിയില്‍ ശിവാനന്ദ പാട്ടീല്‍ മരുതൂരും ബെലഗാവിയില്‍ ചന്നരാജ ബസവരാജ ഹട്ടിഹൊളിയും ഉത്തര കന്നഡയില്‍ ഭീമണ്ണ നായിക്കും മത്സരിക്കും.

രായ്ച്ചൂരില്‍ ശരണ ഗൗഡ പാട്ടീലും ചിത്രദുര്‍ഗയില്‍ ബി.സോമശേഖറും ശിവമോഗയില്‍ ആര്‍.പ്രസന്ന കുമാറും ചിക്കമഗളൂരില്‍ എ.വി. ഗായത്രി ശാന്തെഗൗഡയും ഹാസനില്‍ എം.ശങ്കറും തുമകൂരുവില്‍ ആര്‍.രാജേന്ദ്രയും,ഹുബ്ബള്ളി-ധാര്‍വാഡ് ഗദഗ്-ഹാവേരി മണ്ഡലത്തില്‍ സലീം അഹമ്മദും, മാണ്ഡ്യയില്‍ എം.ജി. ഗൂളിഗൗഡയുമാണ് സ്ഥാനാര്‍ഥികള്‍. കുടകില്‍ മന്ത്ര ഗൗഡയും വിജയപുര-ബാഗല്‍കോട്ട് മണ്ഡലത്തില്‍ സുനില്‍ഗൗഡ പാട്ടീലും മൈസൂരില്‍ ഡോ.ഡി.തിമ്മയ്യയും ബല്ലാരിയില്‍ കെ.സി.കൊണ്ടയ്യയും മത്സരിക്കും. സോണിയാ ഗാന്ധി സ്ഥാനാര്‍ഥിപ്പട്ടിക അംഗീകരിച്ചതോടെ കേന്ദ്ര തെരഞ്ഞടുപ്പ് കമ്മിറ്റി ജനറല്‍ സെക്രട്ടറി മുകുള്‍ വാസനിക്കാണ് ലിസ്റ്റ് പുറത്തിറക്കിയത്. ഡിസംബർ 10 നാണ് തെരഞ്ഞടുപ്പ്.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.