Follow the News Bengaluru channel on WhatsApp

പാൻ ആധാറുമായി ഉടനെ ബന്ധിപ്പിക്കണമെന്ന് എസ്ബിഐ

ന്യൂഡൽഹി: ഉപഭോക്താക്കൾ പാൻ ആധാറുമായി ഉടനെ ബന്ധിപ്പിക്കണമെന്ന് എസ്ബിഐ. പാൻ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയതി 2022 മാർച്ച് 31 ആണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഒടുവിൽ ആറുമാസത്തേയ്ക്കുകൂടി സമയം നീട്ടിനൽകിയത്. പാൻ അസാധുവായാൽ ബാങ്ക് ഇടപാടുകൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് എസ്ബിഐ മുന്നറിയിപ്പ് നൽകി.

എസ്എംഎസ് വഴിയോ ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റ് വഴിയോ പാൻ ആധാറുമായി ലിങ്ക്ചെയ്യാം. എസ്എംഎസ്
SMS വഴി ലിങ്ക് ചെയ്യുന്നതിന്, UIDPAN(space)<12-അക്ക ആധാർ നമ്പർ>(space)<10-അക്ക PAN>എന്ന് ടൈപ്പ് ചെയ്ത് 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് അയയ്ക്കുക. സന്ദേശം അയച്ചുകഴിഞ്ഞാൽ, പാന് ആധാറുമായി ലിങ്ക് ചെയ്യും.

പോർട്ടൽ
www.incometax.gov.inഎന്ന സൈറ്റ് തുറക്കുക.
ഔർ സർവീസസിൽ ക്ലിക്ക് ചെയ്യുക.
പാൻ, ആധാർ വിവരങ്ങൾ നൽകുക.
മൊബൈൽ നമ്പർ നൽകുക.
ആധാർ വിവരങ്ങൾ വാലിഡേറ്റ് ചെയ്യുന്നതിന് ഐ എഗ്രി-യിൽ ക്ലിക്ക് ചെയ്യുക.
ലിങ്ക് ആധാറിൽ ക്ലിക്ക് ചെയ്യുക.
ബന്ധിപ്പിച്ചോയെന്ന് പരിശോധിക്കാം
പുതിയ ആദായ നികുതി പോർട്ടൽവഴി പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാം. ലിങ്ക് ആധാർ സ്റ്റാറ്റസ്-ൽ ക്ലിക്ക് ചെയ്യുക. പാൻ, ആധാർ വിവരങ്ങൾ നൽകിയാൽ മതി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.