ട്രെയിൻ പരിചാരകരുടെ കാവി യൂണിഫോം വിവാദമായി; ഉത്തരവ് റെയിൽവേ പിൻവലിച്ചു

മധ്യപ്രദേശ് : രാമായൺ എക്സ്പ്രസ് പരിചാരകരുടെ കാവി യൂണിഫോം വിവാദമായതോടെ റെയിൽവേ പിൻവലിച്ചു. കാവി യൂണിഫോം മാറ്റിയില്ലെങ്കിൽ തീവണ്ടി തടയുമെന്ന് സന്ന്യാസിമാർ പ്രഖ്യാപിച്ചതോടെയാണ് റെയിൽവേ ഉടനടി യൂണിഫോം മാറ്റി ഉത്തരവിറക്കിയത്.

പരിചാരകർക്ക് കാവിവസ്ത്രം നൽകിയത് ഹിന്ദു മതത്തോടു കാട്ടിയ അവഹേളനമാണെന്നു പറഞ്ഞ് ഉജ്ജൈനിലെ സന്ന്യാസിമാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഡിസംബർ 12ന് ഡൽഹിയിലെ സഫ്ദർജങ് റെയിൽവേ സ്റ്റേഷനിൽ തീവണ്ടി തടയുമെന്നും ഇവർ അറിയിച്ചിരുന്നു. പ്രതിഷേധം രേഖപ്പെടുത്തി ഇവർ റെയിൽവേ മന്ത്രിക്ക് കത്തും അയച്ചിരുന്നു.

സന്ന്യാസിമാരെപ്പോലെ കാവി വസ്ത്രം ധരിക്കുന്നതും രുദ്രാക്ഷ മാലകൾ ധരിക്കുന്നതും ഹിന്ദു മതത്തിനും സന്ന്യാസിമാർക്കും അപമാനമാണെ ഉജ്ജൈൻ അഖാഡ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി അവ്ദേശ്പുരി പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.