കോവിഡ് രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ന്യൂയോർക്ക്: യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. മാര്‍ച്ച്‌ മാസത്തിനകം അഞ്ച് ലക്ഷം പേര്‍ കോവിഡ് വന്ന് മരിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍.

മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും കോവിഡിന്റെ ഡെല്‍റ്റാ വകഭേദത്തിന്റെ പുതിയ തരംഗം ആഞ്ഞടിക്കുകയാണ്. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം അതിവേഗം ഉയരുകയാണ്. വന്‍കരയില്‍ ഈ നിലയ്‌ക്ക് രോഗം മുന്നേറിയാല്‍ മാര്‍ച്ച്‌ മാസത്തിനകം അഞ്ച് ലക്ഷം പേര്‍ മരിക്കുമെന്നാണ് ലോകാരോഗ്യ സംഘടന യൂറോപ്പ് ഡയറക്‌ടര്‍ ഡോ. ഹാന്‍സ് ക്ളൂഗ് വ്യക്തമാക്കുന്നത്.

ശക്തമായ ശൈത്യകാലമായതിനാൽ ഡെല്‍റ്റാ വകഭേദം വേഗം വ്യാപിക്കും. വാക്‌സിന്‍ നല്‍കുന്നതിലെ അപര്യാപ്‌തതയും രോഗവ്യാപനത്തിന് കാരണമാണ്.

രോഗത്തെ നേരിടാന്‍ നെതര്‍ലാന്റ് ഭാഗികമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഇതുവരെ വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് ജര്‍മ്മനി കൂടുതല്‍ നിബന്ധന ഏര്‍പ്പെടുത്തി. ചെക് ‌റിപബ്ളിക്കിലും സ്ളൊവാക്യയിലും ഇതേ നിബന്ധന ഏ‌ര്‍പ്പെടുത്തി. പുതിയ നിബന്ധനകള്‍ക്കെതിരെ ഇവിടെ ജനങ്ങള്‍ പ്രതിഷേധവും നടത്തുന്നുണ്ട്.

വിവിധ യൂറോപ്യന്‍ നഗരങ്ങളായ നെതര്‍ലാന്റ്‌സിലെ റോട്ടര്‍ഡാം, ഓസ്ട്രിയയിലെ വിയന്ന എന്നിവിടങ്ങളിലും ഇ‌റ്റലിയിലും ക്രൊയേഷ്യയിലും ജനങ്ങള്‍ തെരുവിലിറങ്ങി കൊവിഡ് നിയന്ത്രണങ്ങളോട് രൂക്ഷമായി പ്രതികരിച്ചു. മിക്കയിടങ്ങളിലും ഇന്നുമുതലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.