ഡിജെ സംഗീതം ; 63 കോഴികള്‍ ചത്തു

ഒഡിഷ: ഡിജെ സംഗീതം കാരണം ഫാമിലെ 63 കോഴികള്‍ ചത്തുവെന്ന പരാതിയുമായി ഒഡിഷയിലെ ബാലസോറിലുള്ള പൗൾട്രി ഫാം ഉടമ. കണ്ടഗരടി സ്വദേശിയായ രഞ്ജിത് പരിദയാണ് നീലഗിരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

അയൽവാസി രാമചന്ദ്രന്‍ പരിദയുടെ വീട്ടില്‍ നടന്ന വിവാഹ ഘോഷയാത്രയിലെ ഉച്ചത്തിലുള്ള ഡിജെ സംഗീതം മൂലമാണ്‌‌ കോഴികൾ ഒന്നടങ്കം ചത്തത്. ഞായറാഴ്ച രാത്രി 11.30ഓടെ ഫാമിന് മുന്നിലൂടെ ഡിജെ ബാൻഡുമായി വിവാഹ ഘോഷയാത്ര കടന്നുപോയിരുന്നു.

ഡിജെ ഫാമിനടുത്തെത്തിയപ്പോൾ കോഴികൾ വിചിത്രമായി പെരുമാറിയെന്നാണ്‌ രഞ്ജിത്തിന്‍റെ വിശദീകരണം. സംഗീതത്തിന്‍റെ ശബ്ദം കുറക്കാൻ ആവശ്യപ്പെട്ടിരുന്നതായും എന്നാൽ വിവാഹസംഘം അതു നിരസിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. ഉച്ചത്തിലുള്ള ശബ്ദമാണ് കോഴികളുടെ മരണത്തിന് കാരണമായതെന്ന് ഡോക്ടറും അഭിപ്രായപ്പെട്ടു.

അയൽവാസിയായ രാമചന്ദ്രനോട് നഷ്ടപരിഹാരം ചോദിച്ചെങ്കിലും പണം കൊടുക്കാന്‍ അയാള്‍ തയ്യാറായില്ല. പിന്നീടാണ് രഞ്ജിത്ത് പോലീസിനെ സമീപിച്ചത്. എഞ്ചിനീയറിംഗ് ബിരുദധാരിയായ രഞ്ജിത്ത്‌ തൊഴിലില്ലായ്മ മൂലം 2019 ലാണ്‌ ബ്രോയിലർ ഫാം ആരംഭിച്ചത്. നീലഗിരിയിലെ ഒരു സഹകരണ ബാങ്കിൽ നിന്ന് 2 ലക്ഷം രൂപ വായ്പയെടുത്താണ് ഫാം തുടങ്ങിയത്‌.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.