Follow the News Bengaluru channel on WhatsApp

ക്ഷേത്രത്തിന് പതിനായിരം രൂപ സംഭാവന ചെയ്ത് ഭിക്ഷാടക

ചിക്കമംഗളൂരു: കർണാടക കഡൂർ ടൗണിൽ നിർമാണത്തിലിരിക്കുന്ന ആഞ്ജനേയ ക്ഷേത്രത്തിന് പതിനായിരം രൂപ സംഭാവന ചെയ്ത് ഭിക്ഷാടക. കെമ്പാമ്മ എന്ന സ്ത്രീയാണ് ഭിക്ഷയെടുത്ത് കിട്ടിയ ഇത്രയും തുക ക്ഷേത്രത്തിന് സംഭാവന ചെയ്തത്.

കഡൂർ സായ്ബാബ ക്ഷേത്രത്തിന് സമീപം ഭിക്ഷാടനം നടത്തിയാണ് കെമ്പാമ്മ കഴിയുന്നത്. വെള്ളിയാഴ്ച രാവിലെ കെമ്പാമ്മ ക്ഷേത്രത്തിലെത്തി ക്ഷേത്രം അധികാരികളെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ജീവനക്കാർ കെമ്പാമ്മയെ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകിയില്ല. കാണണമെന്ന് ആവർത്തിച്ചതോടെ പ്രവേശനാനുമതി നൽകി.

തുടർന്ന് കെമ്പാമ്മ ക്ഷേത്രം നിർമാണ ഫണ്ടിലേക്ക് വർഷങ്ങളായി സൂക്ഷിച്ചുവെച്ച പതിനായിരം രൂപ സംഭാവന നൽകുകയായിരുന്നു. അഞ്ഞൂറിന്റെ ഇരുപത് നോട്ടുകൾ ക്ഷേത്രം പൂജാരി ദത്തു വാസുദേവിന് കൈമാറി. ക്ഷേത്രത്തിന്റെ ഗോപുര നിർമാണത്തിനായി തുക ചെലവഴിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. നേരത്തേയും ഇവർ ക്ഷേത്രത്തിലേക്ക് പണം സംഭാവന ചെയ്തിരുന്നു. കെമ്പാമ്മയുടെ സംഭാവന വിലമതിക്കാനാവാത്തതാണെന്ന് ക്ഷേത്രം ജീവനക്കാർ പ്രതികരിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.