വസ്ത്രങ്ങള്‍ കഴുകിയത് വൃത്തിയായില്ല; ഒന്‍പതുവയസുകാരിയുടെ ദേഹത്ത് ചൂടുവെള്ളമൊഴിച്ചു

മുംബൈ: വസ്ത്രങ്ങള്‍ കഴുകിയത് വൃത്തിയായില്ലെന്നാരോപിച്ച് ഒന്‍പതുവയസുകാരിയുടെ ദേഹത്ത് ചൂടുവെള്ളമൊഴിച്ചു. മുംബൈയിലാണ് സംഭവം. സഫിയ ഷേക്കാണ്(30) തന്‍റെ മരുമകളുടെ മേല്‍ ചൂടുവെള്ളമൊഴിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്.

പെണ്‍കുട്ടിയുടെ അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുള്ളതു കൊണ്ട് മകളെ ബന്ധുവിന്റെ വീട്ടിൽ നിർത്തുകയായിരുന്നു. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ കണ്ട അയൽവാസികളാണ് പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്.

ചികിത്സക്കായി പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. വസ്ത്രങ്ങള്‍ ശരിയായി കഴുകാത്തതുകൊണ്ടാണ് അമ്മായി ചൂടുവെള്ളമൊഴിച്ചതെന്നും കഴുത്തിലും തോളിലും പിടിച്ചു ഞെക്കിയെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. സഫിയയെ ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം പെണ്‍കുട്ടിയെ മൂത്ത സഹോദരനോടൊപ്പം വിടുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.