Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

ബെംഗളൂരു: കനത്ത മഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ട നഗരത്തിലെ പ്രദേശങ്ങള്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സന്ദര്‍ശിച്ചു. മാന്യത ടെക് പാര്‍ക്ക്, കേന്ദ്രീയ വിഹാര്‍ അപ്പാര്‍ട്ട്‌മെന്റ് മേഖല എന്നിവ അടക്കം കനത്ത മഴയില്‍ വെള്ളം കയറിയ സ്ഥലങ്ങളാണ് ചൊവ്വാഴ്ച രാവിലെ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്കൊപ്പം സന്ദര്‍ശിച്ചത്.

വെള്ളക്കെട്ടിന് കാരണമായ മാന്യത ടെക് പാര്‍ക്കിന് സമീപത്തുള്ള ഓവുചാലുകള്‍ ഉടന്‍ നവീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെടാനുണ്ടായ കാരണം കണ്ടെത്താന്‍ ബി.ബി.എം.പിക്ക് മുഖ്യമന്ത്രി നിര്‍ദേശവും നല്‍കി. അഴുക്ക് ചാലുകള്‍ കൈയേറിയിട്ടുണ്ടെങ്കില്‍ അവ കണ്ടെത്തി നടപടികള്‍ സ്വീകരിക്കണമെന്നും 50 കിലോമീറ്റര്‍ കൂടി അഴക്കുചാല്‍ നിര്‍മിച്ച് നഗരത്തിലെ അഴക്കുചാലുകള്‍ വിപുലീകരിക്കണമെന്നും മുഖ്യമന്ത്രി ബി.ബി.എം.പി യോട് ആവശ്യപ്പെട്ടു.

ഞായറാഴ്ച രാത്രി മുതൽ തിങ്കളാഴ്ച രാവിലെ വരെയുണ്ടായ കനത്ത മഴയിലാണ് ടെക്പാർക്കിലും യെലഹങ്കയുടെ വിവിധ പ്രദേശങ്ങളിലെ കെട്ടിടങ്ങളിലും വെള്ളം കയറിയത്. യെലഹങ്ക കേന്ദ്രീയ വിഹാറിലെ താമസക്കാരെ ദുരന്തനിവാരണ സേന അംഗങ്ങൾ എത്തിയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. മറ്റ് പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. കനത്ത മഴയിൽ തടാകങ്ങളും കനാലുകളും കരകവിഞ്ഞതിനെത്തുടർന്ന് പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.