വൈദ്യുതി ട്രാക്കില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഗുഡ്‌സ് ട്രൈനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവിന് വൈദ്യുതാഘാതമേറ്റു

മംഗളൂരു: വൈദ്യുതി ട്രാക്കില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഗുഡ്‌സ് ട്രൈനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവിന് വൈദ്യുതാഘാതമേറ്റു. മംഗളൂരു സൂറത്ത്കല്‍ റെയില്‍വേ സ്റ്റേഷന് അടുത്തുള്ള അഗരമേലുവിലാണ് സംഭവം. സലന്‍ പരാസ് എന്ന ഇരുപത്തിയൊന്നുകാരനാണ് വൈദ്യുതാഘാതമേറ്റത്.

ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. കൊങ്കണ്‍ പാതയില്‍പെട്ട റെയില്‍വേ ട്രാക്കില്‍ ഈയ്യിടെയാണ് വൈദ്യുതീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായത്. ഉയര്‍ന്ന അളവിലുള്ള വൈദ്യുതിയാണ് ട്രാക്കിലൂടെ കടന്ന് പോകുന്നത്. വൈദ്യുതി ആഘാത മുന്നറിയിപ്പ് വ്യക്തമാക്കിയ ബോര്‍ഡുകള്‍ ഇവിടെ സ്ഥാപിച്ചിരുന്നുവെങ്കിലും അത് അവഗണിച്ചുകൊണ്ട് സലന്‍ സെല്‍ഫി എടുക്കാനായി ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സലനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.