Follow the News Bengaluru channel on WhatsApp

ടി.സി. സക്കരിയ്യ അന്തരിച്ചു

ബെംഗളൂരു: ഇന്ത്യന്‍ സീനിയര്‍ ചേംബര്‍ പി.ആര്‍.ഒ.യും സന്നദ്ധ പ്രവര്‍ത്തകനും വ്യവസായിയുമായ ടി.സി. സക്കരിയ്യ (57)അന്തരിച്ചു. ഇന്ത്യന്‍ സീനിയര്‍ ചേംബറിന്റെ യോഗവുമായി കുടുംബസമേതം ദുബായിലെത്തിയ അദ്ദേഹം ദുബായിലുള്ള മകളുടെ ഫ്‌ലാറ്റിലായിരുന്നു താമസം. ഇന്നലെ വൈകിട്ട് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.

ദീര്‍ഘകാലമായി ബെംഗളൂരു ടൗണ്‍ ഹാളിന് സമീപം ഹാജി ആന്റ് കമ്പനി എന്ന പേരില്‍ സ്ഥാപനം നടത്തിയിരുന്ന അദ്ദേഹം രണ്ടു വര്‍ഷം മുമ്പ് ടി.സി.ഡബ്ല്യൂ ഹോളിഡേയ്‌സ് എന്ന പേരില്‍ ടൂര്‍സ് ആന്റ് ട്രാവല്‍ സ്ഥാപനം ആരംഭിച്ചിരുന്നു. മലബാര്‍ മുസ്ലിം അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയും എസ് വൈ എസ് ബെംഗളൂരു ജില്ലാ വൈസ് പ്രസിഡണ്ടുമായ ടി.സി സിറാജിന്റെ ജ്യേഷ്ഠ സഹോദരനാണ്. കണ്ണൂര്‍ കോയ്യോട് ഹസന്‍മുക്ക് പരേതരായ പാറമ്മല്‍ അബ്ദുള്‍ ഖാദര്‍ ഹാജിയുടേയും ടി.സി പാത്തൂട്ടിയുടെയും മകനാണ്. മൗവ്വഞ്ചേരി യു പി സ്‌കൂള്‍ മാനേജിങ് കമ്മിറ്റി അംഗവുമാണ്.

ഭാര്യ: ജമീല. മക്കള്‍: ഷര്‍മിന താജ്, ഷൗലത്ത്, ഷഫ്ലത്ത്, ശഹ്ദ. മരുമക്കള്‍: തഫ്ഷീദ് (ബേബി ഹൈപ്പര്‍ മാര്‍ക്കറ്റ് കൂത്തുപറമ്പ്), സാബിര്‍.(അബുദാബി) സഹോദരങ്ങള്‍: പരേതനായ ശംസുദ്ധീന്‍, ടി.സി.സിറാജ്, ടി.സി താഹ(മുന്‍ കൗണ്‍സിലര്‍, മര്‍ച്ചന്റ് ചേംബര്‍ സൊസൈറ്റി പ്രസിഡന്റ്), യാസിന്‍ (ജമാഅത്തെ ഇസ്ലാമി ഹല്‍ഖ നാദിം കാട്ടിക്കുളം) അഷ്റഫ്(മനേജര്‍ മൗവ്വഞ്ചേരി യു പി സ്‌കൂള്‍), സാലിഹ് (സെക്രട്ടറി, എസ്.എം.എ ബെംഗളൂരു), സക്കീര്‍(വിബ്ജിയോര്‍ ചക്കരക്കല്‍), മറിയം നൂറി (മാച്ചേരി). ഖബറടക്കം സ്വദേശമായ മവ്വഞ്ചേരിയില്‍.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.