Follow the News Bengaluru channel on WhatsApp

മംഗളൂരു-വിജയപുര റൂട്ടിലടക്കം രണ്ടു ട്രെയിൻ സർവീസുകൾ കൂടി പുനരാരംഭിക്കുന്നു

ബെംഗളൂരു: കോവിഡിനെ തുടര്‍ന്ന് ദക്ഷിണ പശ്ചിമ റെയില്‍വേ താത്കാലികമായി നിര്‍ത്തിവെച്ച 2 ട്രെയിനുകള്‍ കൂടി പുനരാരംഭിക്കുന്നു. വിജയപുര-മംഗളൂരു പ്രതിദിന സ്‌പെഷ്യല്‍ ട്രെയിനും ഹുബ്ബള്ളി- വിജയപുര പാസഞ്ചര്‍ ട്രെയിനുമാണ് സർവീസ് പുനസ്ഥാപിക്കുന്നത്.

വിജയപുരയില്‍ നിന്നും മംഗളൂരുവിലേക്കുള്ള വിജയപുര – മംഗളൂരു പ്രതിദിന സ്‌പെഷ്യല്‍ ട്രെയിനും (07377), ഹുബ്ബള്ളിയില്‍ നിന്നും വിജയപുരയിലേക്കുള്ള പാസഞ്ചര്‍ ട്രെയിനും (06919) ഡിസംബര്‍ ഒന്നുമുതല്‍ സര്‍വീസ് പുനരാരംഭിക്കും. മംഗളൂരുവില്‍ നിന്നും വിജയപുരയിലേക്കുള്ള സര്‍വീസ് (07378) ഡിസംബര്‍ രണ്ടിനും, വിജയപുരയില്‍ നിന്നും ഹുബ്ബള്ളിയിലേക്കുള്ള പാസഞ്ചര്‍ ട്രെയിൻ (06920) ഡിസംബര്‍ മൂന്നിനും സര്‍വീസ് ആരംഭിക്കും. കര്‍ണാടകയുടെ തീരദേശ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് വടക്കുകിഴക്കന്‍ കര്‍ണാടയിലേക്ക് യാത്ര ചെയ്യാന്‍ ഏറെ സഹായകരമാണ് മംഗളൂരു-വിജയപുര ട്രെയിന്‍. ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഈ റൂട്ടിലേക്കുള്ള സര്‍വീസ് പുനരാരംഭിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.