സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ അഴിമതി വിരുദ്ധ ബ്യൂറോയുടെ മിന്നല്‍ പരിശോധന

ബെംഗളൂരു: കര്‍ണാടകയിലെ 15 സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും അഴിമതി വിരുദ്ധ ബ്യൂറോ (എ.സി.ബി) മിന്നല്‍ പരിശോധന നടത്തി. ബെംഗളൂരു, മാണ്ഡ്യ, മംഗളൂരു, കലബുര്‍ഗി തുടങ്ങിയ ജില്ലകളിലെ 68 കേന്ദ്രങ്ങളില്‍ ഒരേ സമയത്താണ് പരിശോധന നടത്തിയത്. 400 ഓളം ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കിയ പരിശോധനയില്‍ ലക്ഷകണക്കിന് രൂപയും സ്വര്‍ണവും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കളുടെ വിവരങ്ങള്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പുറത്തുവിടുമെന്ന് എ.സി.ബി. അറിയിച്ചു.

യെലഹങ്ക സർക്കാർ ആശുപത്രിയിലെ ഡോക്ടർ അടക്കം ഏഴ് ഉദ്യോഗസ്ഥരുടെ വീടുകളും ഓഫീസുകളുമാണ് ബെംഗളൂരുവിൽ നടന്ന റെയ്ഡിൽ ഉൾപ്പെട്ടത്. യെലഹങ്കയിലെ ഫിസിയോ തെറാപ്പിസ്റ്റ് രാജശേഖർ, റോഡ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ഉദ്യോഗസ്ഥൻ എം. മായണ്ണ, സകല മിഷനിലെ ഓഫീസർ എൽ.സി. നാഗരാജ്, യശ്വന്തപുര ബി.ബി.എം.പി. ഓഫീസിലെ ജീവനക്കാരൻ ജി.വി. ഗിരി, നന്ദിനി ഡെയറി ബെംഗളൂരു യൂണിറ്റ് ജനറൽ മാനേജർ ബി. കൃഷ്ണറെഡ്ഡി, ദൊഡ്ഡബെല്ലാപുരയിലെ റവന്യൂ ഇൻസ്പെക്ടർ ലക്ഷ്മി നരസിംഹയ്യ, നിർമിതി കേന്ദ്ര മുൻ പ്രോജക്ട്‌ മാനേജർ വാസുദേവ് എന്നിവരാണ് ഏഴുപേർ.

മംഗളൂരു സ്മാർട്ട് സിറ്റി എക്സിക്യുട്ടീവ് എൻജിനിയർ ലിംഗെഗൗഡ, മാണ്ഡ്യ എച്ച്.എൽ.ബി.സി. പദ്ധതി എക്സിക്യുട്ടീവ് എൻജിനിയർ കെ. ശ്രീനിവാസ്, ഗദകിലെ കൃഷിവകുപ്പ് ജോയന്റ് ഡയറക്ടർ ടി.എസ്. രുദ്രപ്പ, സഹകരണ വികസന ഓഫീസർ എ.കെ. മസ്തി, ഗോഖകിലെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ സദാശിവ് മാരലിംഗന്നവർ, ബെലഗാവിയിലെ വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥൻ നതാജി ഹീരാജി പാട്ടീൽ, ബല്ലാരിയിലെ മുൻ സബ് രജിസ്ട്രാർ കെ.എസ്. ശിവാനന്ദ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥൻ എ.എസ്. ബീരാദാർ തുടങ്ങിയവരുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തി.

ബി.ഡി.എ വികസിപ്പിച്ച ഏതാനും ലേഔട്ടുകളില്‍ പ്ലോട്ടുകള്‍ അനുവദിച്ചതില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച് അടുത്തിടെ ബെംഗളൂരു വികസന അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ എസിബി റെയ്ഡ് നടത്തിയിരുന്നു. ഇതിൽ 200 കോടി രൂപയുടെ ക്രമക്കേട് വ്യക്തമാക്കുന്ന രേഖകൾ എ.സി.ബി.ക്ക് ലഭിച്ചിരുന്നു. ഇതു പ്രകാരമുള്ള സൂചനകൾ അനുസരിച്ചാണ് റെയ്ഡ് നടത്താൻ തീരുമാനിച്ചത്.

വീടുകളിലെ രഹസ്യ അറകളിലും കുളിമുറികളിലെ പൈപ്പുകളിലും ഫാൾസ് സീലിങ്ങിനുള്ളിലും സൂക്ഷിച്ച പണവും സ്വർണവും ഉദ്യോഗസ്ഥർ പരിശോധനയിൽ പിടിച്ചെടുത്തു. കൽബുർഗിയിലെ പി.ഡബ്ല്യൂ.ഡി എഞ്ചിനീയറുടെ വീട്ടിലെ ചുമരിൽ ഘടിപ്പിച്ച പൈപ്പിൽനിന്ന് നോട്ടുകൾ പുറത്തെടുക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. 13 ലക്ഷം രൂപയാണ് പൈപ്പിൽനിന്ന് കണ്ടെടുത്തത്.

ദൃശ്യങ്ങൾ കാണാം▶️

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.