മെട്രോ സ്റ്റേഷനിലെ പാർക്കിങ് കരാറുകാരനെ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി 16000 രൂപ കവർന്നു

ബെംഗളൂരു: മെട്രോ സ്റ്റേഷനിലെ പാര്‍ക്കിങ് കരാറുകാരനെ കത്തിചൂണ്ടി കവര്‍ച്ചക്ക് ഇരയാക്കി. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി 11.30 ഓടെയാണ് സംഭവം. സ്വാമി വിവേകാനന്ദ റോഡ് സ്റ്റേഷനിലെ പാര്‍ക്കിങ് കരാറുകാരനായ ചേതന്‍ റെഡ്ഡിയാണ് കവര്‍ച്ചക്ക് ഇരയായത്. പാര്‍ക്കിങ് കേന്ദ്രത്തിലെത്തിയ യുവാവ് കത്തികാട്ടി ചേതന്റെ കൈയിലുണ്ടായിരുന്ന 16000 രൂപ തട്ടിയെടുക്കുകയായിരുന്നു. യുവാവ് ഹെല്‍മറ്റ് ധരിച്ചാണ് എത്തിയത്.

ജോലികള്‍ പൂര്‍ത്തിയാക്കി പാര്‍ക്കിങ് കേന്ദ്രം പൂട്ടി വീട്ടിലേക്ക് പോകാന്‍ ഒരുങ്ങവെ ഹെല്‍മറ്റ് ധരിച്ചെത്തിയ യുവാവ് തന്റെ ബൈക്ക് പാര്‍ക്കിങ് കേന്ദ്രത്തിലുണ്ടെന്നും അതെടുക്കണമെന്നും ചേതനോട് ആവശ്യപ്പെടുകയായിരുന്നു. ഇരുവരും അകത്തേക്ക് എത്തിയതോടെ യുവാവ് കത്തികാട്ടി ചേതനെ ഭീഷണിപ്പെടുത്തുകയും പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് ഓടി രക്ഷപ്പെടുകയുമായിരുന്നു. ഇന്ദിരാനഗര്‍ പോലീസ് സ്റ്റേഷനില്‍ ചേതന്‍ പരാതി നല്‍കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.